TopTop

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വെടിവയ്പ്

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വെടിവയ്പ്
ഡല്‍ഹിയില്‍ കാര്‍ ഡ്രൈവ് ചെയ്ത് പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വെടിവയ്പ്. ഈസ്റ്റ് ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലാണ് സംഭവം. നോയ്ഡയില്‍ താമസിക്കുന്ന മിതാലി ചന്ദോലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മിതാലിയുടെ കൈയ്ക്ക് പരിക്കേറ്റു. അര്‍ദ്ധരാത്രി 12.30 സമയത്തായിരുന്നു ആക്രമണം. മിതാലിയുടെ ഹ്യൂണ്ടായ് കാറിനെ ഒരു സ്വിഫ്റ്റ് കാര്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. സ്വിഫ്റ്റിലുണ്ടായിരുന്ന മുഖം മൂടി ധരിച്ച അക്രമികള്‍ മിതാലിയെ ലക്ഷ്യം വച്ച് വെടി വയ്ക്കുകയായിരുന്നു.

മുന്‍വശത്തെ വീന്‍ഡോ ബുള്ളറ്റ് തുളത്തു. ഒരു ബുള്ളറ്റ് മിതാലിയുടെ കയ്യില്‍. കാറിന് നേരെ മുട്ട എറിഞ്ഞതായും മിതാലി പറയുന്നു. അപകടനില തരണം ചെയ്ത മിതാലിയെ ധരംശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊള്ള നടത്താനുള്ള ശ്രമത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ, അതോ വ്യക്തിപരമായ വിരോധമാണോ കാരണം എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. വീട്ടുകാരുമായി അകന്നുകഴിയുകയാണ് മിതാലിയെന്ന് പൊലീസ് പറയുന്നു. കുടുംബതര്‍ക്കമാണോ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

2008ല്‍ 26 വയസ് പ്രായമുണ്ടായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ വച്ച് വെടി വച്ച് കൊന്നിരുന്നു. രാത്രി 3.30 കാറോടിച്ച് വരുമ്പോളായിരുന്നു സൗമ്യയെ ആക്രമിച്ചത്.

Next Story

Related Stories