ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകള്‍ക്കുള്ള വിലക്ക് ആചാരത്തിന്റെ ഭാഗം; വിവേചനമായി കണക്കാക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

ഇത് വിവേചനമായി കണാനാവില്ല. സ്ത്രീകള്‍ക്ക് 41 ദിവസം വ്രതം നോല്‍ക്കുന്നത് അസാധ്യമാണെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.

ശബരിമലയില്‍ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കില്‍ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നുമുള്ള കേരളത്തിന്റെ ലംഘനമാണെന്നുമുള്ള സംസ്ഥാനത്തിന്റെ വാദങ്ങള്‍ക്ക് പിറകെയാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
പത്തുവയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയിലുള്ള വിലക്ക് വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇത് വിവേചനമായി കണാനാവില്ല. സ്ത്രീകള്‍ക്ക് 41 ദിവസം വ്രതം നോല്‍ക്കുന്നത് അസാധ്യമാണെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വാദം സുപ്രിം കോടതിയില്‍ തുടരുകയാണ്.
എന്നാല്‍, ആര്‍ത്തവകാലം 50 ആണെന്നാണ് ഏതു വിധേനയാണെന്ന് കോടത അരാഞ്ഞു. എന്നാല്‍ സ്ത്രീകള്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയായ നടപടിയാണെന്ന് കരുതുന്നില്ല. 45 വയസ്സില്‍ ആര്‍ത്തവകാലം കഴിഞ്ഞാല്‍ നിയന്ത്രണം എങ്ങനെ ന്യായീകിരി്ക്കുമെന്നും കോടതി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍