ന്യൂസ് അപ്ഡേറ്റ്സ്

‘വിശ്വാസവും ജോലിയും രണ്ട്’; സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാ പോലീസ് ഉണ്ടാവുമെന്ന് ഡിജിപി

ക്ഷേത്രത്തില്‍ എല്ലാ ദിവസവും ദര്‍ശനം അനുവദിക്കാനുള്ള സാധ്യതയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരിഗണിക്കുന്നത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് തര്‍ക്കവും പ്രതിഷേധവും മുറുകുമ്പോഴും ശബരിമല സന്നിധാനത്ത് സുരക്ഷയയ്ക്കായി വനിതാ പോലീസിനെ വിന്യസിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി രംഗത്തെത്തി. ജോലിയും വിശ്വാസവും രണ്ടാണ് സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ലെന്നും ലോക് നാഥ് ബെഹ്‌റ വ്യക്തമാക്കി.

അഞ്ഞൂറോളം വനിതാ പൊലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്ക്  നിയോഗിക്കാനൊരുങ്ങുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഡിജിപി പറഞ്ഞു. സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ വനിതാ ജീവനക്കാരെ ആവശ്യപ്പെട്ടുകൊണ്ട് ഡിജിപി അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തിരക്ക് വര്‍ധിക്കാനുള്ള സാഹര്യം കണക്കിലെത്ത് ക്ഷേത്രത്തിലെ ദര്‍ശന സമയം കൂട്ടാന്‍ നീക്കം. ക്ഷേത്രത്തില്‍ എല്ലാ ദിവസവും ദര്‍ശനം അനുവദിക്കാനുള്ള സാധ്യതയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതലയോഗത്തില്‍ സമാനമായ ആശയം ഉയര്‍ന്നതോടെയാണ് ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ ഗൗരവകരമായി കണ്ടത്. ദര്‍ശന സമയം സംബന്ധിച്ച് ശബരിമല തന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചനടത്തുമെന്നും സര്‍ക്കാര് വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ റിപോര്‍ട്ട് പറയുന്നു.

‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’; യതി അന്നേ പറഞ്ഞു

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍