സിപിഎം ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

മണ്ണൂർ നഗരിപ്പുറത്ത്  നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് വെളിപ്പടുത്തൽ.

സിപിഎം ഓഫീസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. പാലക്കാട് ചെർപ്പളശേരിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് യുവജന സംഘടനാ നേതാവ് പീഡിപ്പിച്ചെന്നാണ് കു‍ഞ്ഞിന്റെ അമ്മയായ യുവതിയുടെ പരാതി. കഴിഞ്ഞ മാസം മണ്ണൂർ നഗരിപ്പുറത്ത്  നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് വെളിപ്പടുത്തൽ.

കഴിഞ്ഞ ഫെബ്രുവരി 16 ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു പീഡന വിവരം പുറത്ത് പറയുന്നത്.ഇതിന് പിറകെ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.

ചെർപ്പളശ്ശേരിയിലെ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടന്ന് യുവതിയുടെ പരാതി ലഭിച്ചിരുന്നതായി മങ്കര പോലീസ് അഴിമുഖത്തോട് പ്രതികരിച്ചു. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി പ്രസവിക്കുയായിരുന്നു. അതേസമയം, സംഭവം നടന്നെന്ന് ആരോപിക്കപ്പെടുന്ന ഓഫീസ് ചെർപ്പുളശ്ശേരിയിലായതിനാൽ പരാതി ചെർപ്പുളശ്ശേരി പോലീസിന് കൈമാറിതായും അധികൃർ വ്യക്തമാക്കി. ഇതോടെ കേസിൽ തുടരന്വേഷണം ചെർപ്പളശ്ശേരി പോലീസായിരിക്കും നടത്തുക.

ചെർപ്പുളശ്ശേരിയിലെ സ്വകാര്യ കോളജിലെ പഠന കാലത്ത് കോളേജ് മാഗസിന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു യുവാവിനൊപ്പം പാർട്ടി ഓഫീസിലെത്തിയത്. ഈ സമയത്താണ് ഓഫീസിലെ മുറിയിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നു.

അതിനിടെ, തിര‍ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം ഒരു ആരോപണം ഉയർന്നിത് പിന്നിൽ സംശയമുണ്ടെന്ന് പ്രാദേശിക സിപിഎം വൃത്തങ്ങൾ പ്രതികരിച്ചു. പരാതിയിൽ പറയുന്ന യുവാവിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. സദാസമയവും അളുകൾ ഉണ്ടാവുന്ന പാർട്ടി ഓഫീസിൽ വച്ച് ഇത്തം ഒരു സംഭവം നടക്കാൻ യാതൊരു സാധ്യതയും ഇല്ല. പരാതിക്കാരിയ യുവതിക്കും യുവാവിനും പാർട്ടിയുമായി കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍