ട്രെന്‍ഡിങ്ങ്

ഹാദിയയോട് മാപ്പ് പറയുന്നു, അയോധ്യ സംഭവം രാഷ്ടീയ തന്ത്രം; നിലപാടുകളിൽ മലക്കം മറിഞ്ഞ് സി.പി സുഗതൻ

സുഗതനെ കൺവീനറാക്കിയ നടപടിയ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നതിന് പിറകെയാണ് നിലപാട് തിരുത്തൽ.

ഹാദിയ കേസിന്റെ സമയത്ത് കൊലവിളി പരാമർശം നടത്തിയതിൽ മാപ്പു ചോദിച്ച് ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍. കര്‍സേവയില്‍ പങ്കെടുത്തത് പക്വതയില്ലാത്ത പ്രായത്തിലാണെന്നും മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ സി.പി സുഗതന്‍ വ്യക്തമാക്കി.

നവോത്ഥാന പ്രചാരണ പരിപാടിയായ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനര്‍ പദവിലേക്ക് സുഗതനെ കൊണ്ടുവന്നതിൽ വ്യാപക വിമർശനങ്ങൾ ഉയർന്നതിന് പിറകെയാണ്  തനിക്ക് വന്ന മനം മാറ്റം അദ്ദേഹം ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിത്. മതം മാറി വിവാഹം കഴിച്ച ഹാദിയയെ തലയും ഉടലും രണ്ടായി വലിച്ചു കീറണമെന്നായിരുന്നു സുഗതന്റെ വിവാദ പരാമർശം.

“ഞാനൊരു അച്ഛനാണ്, എട്ടാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.  അന്ന് ഒരച്ഛന്റെ വികാരമാണ്  പ്രകടിപ്പിത്. അതില്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ടിരുന്നു. ആ ഇടപെടലില്‍ നിന്നുണ്ടായ ഒരു സാമൂഹ്യ ദുരന്തമെന്ന് രീതിയില്‍ ആണ് ഹാദിയയുടെ കേസ് സുപ്രീം കോടതിയില്‍ പോയത്. ഇതു കണ്ടുകൊണ്ടായിരുന്നു അന്നത്തെ പ്രതികരണം. പിന്നീട് സുപ്രീംകോടതി തന്നെ ആ കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.

വിഷയത്തിൽ അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന് ഒപ്പമാണ് ഇപ്പോഴും. പക്ഷേ എന്റെ വാക്കുകൊണ്ട് ആ കുഞ്ഞിന് എന്തെങ്കിലും വിഷയം വന്നിട്ടുണ്ടെങ്കില്‍ ഞാനതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ആ കുഞ്ഞിന്ന് സന്തോഷമായി ജീവിക്കുകയാണ്. അതില്‍ ഞാന്‍ സന്തോഷവാനാണ്”- സുഗതന്‍ പറയുന്നു.

സുഗതനെ കൺവീനറാക്കിയ നടപടിയ ന്യായികരിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നതോടെയാണ് നിലപാട് തിരുത്തൽ. സുഗതന്റെ നിയമനം വിവാദമായപ്പോൾ ശബരിമല യുവതി പ്രവേശനത്തിന് വേണ്ടിയാണ് വനിതാ മതില്‍ ഒരുക്കുന്നതെങ്കില്‍ പിന്തുണയ്ക്കില്ല എന്ന് സുഗതന്‍ പറഞ്ഞിരുന്നു. ഇതിന് പിറകെയായിരുന്നു മുഖ്യന്തിയുടെ പ്രതികരണം. ഇതോടെ ഹിന്ദു പാർലമെന്റ് നേതാവ് വീണ്ടും മലക്കം മറിഞ്ഞു. നിലപാട് തിരുത്തിയ അദ്ദേഹം ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയില്ലെന്നും മുന്‍നിലപാടില്‍ തെറ്റുപറ്റിയെന്നും ചർച്ചയിൽ വ്യക്തമാക്കിയ ശേഷമായിരുന്നു ഹാദിയയോടുള്ള മാപ്പുപറച്ചിൽ.

ഇതിന് ശേഷമായിരുന്നു ചർച്ചയിൽ കർ‌സേവ സംബന്ധിച്ചുളള ഖേദ പ്രകടനം. ഇരുപത്തിയാറാം വയസ്സില്‍ ദേശീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് ബാബറി മസ്ജിദ് പൊളിക്കാന്‍ പോയതെന്നായിരുന്നു പരാമർശം. ഇപ്പോൾ  ഇരട്ടി പ്രായമായി, അതൊരു രാഷ്ട്രീയ തന്ത്രമാണെന്നും അത് സമൂഹത്തിലെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന്  26 വർഷങ്ങൾക്ക് ശേഷം മനസ്ലിലായെന്നും സുഗതന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം നേടാനായി മതങ്ങളെ ഉപയോഗിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് അയോധ്യ സംഭവമെന്നും സുഗതന്‍ പറയുന്നു.

ശബരിമലയിൽ താനടക്കമുള്ളവരെ ആക്രമിച്ചത് സി പി സുഗതൻ: എൻഡി ടിവി ജേണലിസ്റ്റ് സ്നേഹ കോശി

‘വനിതാ മതിലി’ന്റെ ജോയിന്റ് കണ്‍വീനര്‍ ഹാദിയയെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞ ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതന്‍

സിപി സുഗതന്‍ നവോത്ഥാന മതില്‍ പണിയുക ബാബറി പൊളിച്ചതിന്റെ കല്ലിന്‍ കഷണം കൊണ്ടോ?

സ്ത്രീകൾ സ്വതന്ത്രരാവും എന്ന് പ്രഖ്യാപിച്ച കാളിക്കുട്ടി ആശാട്ടിയെ അവഗണിച്ചു എന്തു നവോത്ഥാന ചർച്ച?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍