ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിൽ പഞ്ചാസാരയിൽ പൊതിഞ്ഞ പാഷാണമെന്ന് ചെന്നിത്തല

സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ വനിതാ മതിലിനായി ഇങ്ങനെ പണം ചെലവിടുന്ന അന്യായമാണ്.

സാമുദായിക സംഘടനകളുമായി സര്‍‌ക്കാര്‍ നടത്തിയ യോഗത്തിന് ശേഷം മുഖ്യമന്തി പ്രഖ്യാപിച്ച വനിതാ മതിൽ ശബരിമല പ്രശ്നം ആളിക്കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമമെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. വനിതാമതിൽ  പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നും അദ്ദേഹം ആരോപിച്ചു.

സമുദായങ്ങളേയും ജാതികളേയും തമ്മിലടിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമം.  പട്ടേൽ പ്രതിമയുടെ പേരിൽ ബിജെപി ചെയ്തതിന് സമാനമാണ് ഈ തീരുമാനം.  വനിതാ മതിൽ ഉണ്ടാക്കി നവോത്ഥാനത്തിന്‍റെ പിതൃത്വം നേടാൻ സിപിഎം ശ്രമിക്കുന്ന വിലകുറഞ്ഞ നീക്കത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തലയുടെ വിമർശിച്ചു.

സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ വനിതാ മതിലിനായി പണം ചെലവിടുന്ന അന്യായമാണ്. സിപിഎം നേതൃത്വത്തിൽ വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രീയ പരിപാടികള്‍ക്ക് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യരുത്. സാമുദായിക സംഘടനകളുമായി സര്‍‌ക്കാര്‍ നടത്തിയ യോഗത്തിന്‍റെ മിനിട്സ് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വനിതാ മതിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെ യുഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

നവോദ്ധാന പാരമ്പര്യമുള്ള , നവോദ്ധാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവർഷ ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകളുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എസ്എന്‍ഡിപി യോഗംം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതില്‍ സംഘാടനത്തിനുള്ള ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍. കെപിഎംസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറാണ് കണ്‍വീനര്‍.

‘വനിതാ മതിലി’ന്റെ ജോയിന്റ് കണ്‍വീനര്‍ ഹാദിയയെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞ ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതന്‍

ബിജെപി ദേശീയ സംഘം സംസ്ഥാനത്ത്; കൈവിട്ട ശബരിമലയില്‍ പിടിമുറുക്കുക ലക്ഷ്യമിട്ട് ദേശീയ നേതൃത്വം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍