TopTop
Begin typing your search above and press return to search.

നെതന്യാഹുവും പുടിനുമെത്തിയേക്കും; മോദിയുടെ സത്യപ്രതിജ്ഞ ചരിത്ര സംഭവമാക്കാൻ ബിജെപി

നെതന്യാഹുവും പുടിനുമെത്തിയേക്കും; മോദിയുടെ സത്യപ്രതിജ്ഞ ചരിത്ര സംഭവമാക്കാൻ ബിജെപി

വൻ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചരിത്ര സംഭവമാക്കാന്‍ ഒരുങ്ങി ബിജെപി. നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്. മോദിയുടെ വിജയത്തെ അനുമോദിച്ച് ആദ്യം രംഗത്തെത്തിയ നേതാക്കളിൽ ഒരാളായിരുന്നു നെതന്യാഹു. അടുത്ത സുഹൃത്ത് ബന്ധമാണ് ഇരുവർക്കുമിടയിൽ ഉള്ളത്. മോദിക്ക് ആശംസകൾ നേര്‍ന്നു കൊണ്ട് ലോക നേതാക്കളുടെ നീണ്ടതന്നെ രംഗത്തെത്തിയിരുന്നു.

അതേസമയം, മോദി മന്ത്രിസഭ മെയ് 30 ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകീട്ട് നടന്ന ഒന്നാം മോദി മന്ത്രി സഭയുടെ അവസാന ക്യാബിനറ്റ് യോഗത്തിന് ശേഷം മോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജിക്കത്ത് നല്‍കി. മന്ത്രി സഭാംഗങ്ങള്‍ക്ക് രാഷ്ട്രപതി അത്താഴ വിരുന്നു നല്‍കി. രണ്ടാം സർക്കാറിന്റെ രൂപീകരണത്തിന് മുന്നോടിയായാണ് നടപടി. രാഷ്ട്രപതി ഭവനില്‍ വന്‍ ആഘോഷത്തോടെയാകും മോദിയുടെ രണ്ടാം സർക്കാറിന്റെ സത്യപ്രതിജ്ഞയെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കന്നു.

28ന് തന്റെ മണ്ഡലമായ വാരണസിയിലും 29ന് ഗാന്ധിനഗറിലും സന്ദർശനം നടത്തിയ ശേഷമായിരിക്കും മോദി വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കക. കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി ദർശനം നടത്തും. ഇന്നലെ ബിജെപിയിലെ മുതിർന്ന നേതാക്കളായ അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുമായി മോദിയും അമിത്ഷായും നടത്തിയ കൂടിക്കാഴ്ചയോടെ പുതിയ മന്ത്രിസഭ രൂപീകരണ ചർച്ചയും ആരംഭിച്ചാതായാണ് വിവരം. ബിജെപിയെയും നരേന്ദ്ര മോദിയെയും ചരിത്ര വിജയത്തിലേക്കു നയിച്ച പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇത്തവണ മന്ത്രിസഭയുടെ ഭാഗമായേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിലവിലുള്ള മുതിർന്ന അംഗങ്ങളിൽ പലരും പുതിയ സഭയിൽ നിന്നും പിൻവാങ്ങുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാടുന്നു.

അഞ്ച് ലക്ഷം ഭുരിപക്ഷത്തിലാണ് അമിത് ഷായുടെ വിജയം. ഷായെ മന്തിയാക്കണം എന്നതിൽ പ്രവർത്തകർക്ക് ഇടയിലും വികാരം ഉണ്ട്. ഷായ്ക്ക് അനുകലമായ തീരുമാനം ഉണ്ടായാൽ ആഭ്യന്തര വകുപ്പായിരിക്കും അദ്ദേഹം കൈയ്യാളുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ സാഹചര്യം ഉണ്ടായാൽ പാർട്ടി അധ്യക്ഷ സ്ഥാനത്ത് ആരായിരിക്കും എന്ന ചോദ്യം അവശേഷിക്കുകയാണ്.

രാഹുൽ ഗാന്ധിയെ അരലക്ഷം വോട്ടിനു അമേഠിയിൽ തോൽപ്പിച്ച സ്‌മൃതി ഇറാനിക്ക് ഇത്തവണ സുപ്രധാന റോളില്‍ തന്നെ ഉണ്ടാവും. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന അരുൺ ജയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരുടെ സാന്നിധ്യം ഇത്തവണ ഉണ്ടായേക്കില്ല. എന്നാൽ പ്രതിരോധ മന്ത്രിയും മോദിയുടെ വിശ്വസ്തയുമായ നിര്‍മ്മല സീതരാമന്‍ ഇത്തവണയും സുപ്രധാന സ്ഥാനത്ത് തുടരും. കൂടാതെ രവിശങ്കര്‍ പ്രസാദ്, മുഖ്താര്‍ അബ്ബാസ് നഖ്വി,ജെപി നദ്ദ, വൻ മാർജിനിൽ ജയിച്ചു കയറി‌യ വി.കെ സിങ്ങും എന്നിവരും, കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്കും ക്യാബിനറ്റ് മന്ത്രി സ്ഥാനം ലഭിച്ചേക്കും. പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതായിരിക്കും പുതിയ മന്ത്രി സഭയെന്നും റിപ്പോർട്ടുകൾ പറയുന്നു.

12 ദിവസമായി മോര്‍ച്ചറിയില്‍; ഒടുവില്‍ അന്നമ്മയെ ദളിത് ക്രൈസ്തവ പളളിയില്‍ തന്നെ സംസ്‌കരിക്കാന്‍ വഴി തെളിയുന്നു


Next Story

Related Stories