ന്യൂസ് അപ്ഡേറ്റ്സ്

വിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതും ഹിംസയാണ്: സി രാധാകൃഷ്ണൻ

ബ്രഹ്മചാരിയായ അയ്യപ്പനാണ് ശബരിമലയിലെ പ്രതിഷ്ഠ. അതിന് പിന്നിലെ സങ്കൽപമാണ് പ്രധാനം.

ശബരിമല വിഷയത്തിൽ സ്ത്രീ സമത്വത്തിന്റെയോ മൗലികാവകാശങ്ങളുടെയോ ഒരു പ്രശ്നവുമില്ലെന്ന് സാഹിത്യകാരനും  സംവിധായകനുമായ സി രാധാകൃഷ്ണൻ. ബ്രഹ്മചാരിയായ അയ്യപ്പനാണ് ശബരിമലയിലെ പ്രതിഷ്ഠ. അതിന് പിന്നിലെ സങ്കൽപമാണ് പ്രധാനം. അതിൽ തനിക്ക് വിശ്വാസമുണ്ട്. വിശ്വാസത്തിന്റെ പേരിൽ ആരെയെങ്കിലും വേദനിപ്പിക്കുന്നതും ഹിസയാണെന്നും അദ്ദേഹം പ്രതികരിച്ചു.

മന്നം ജയന്തിയോട് അനുബന്ധിച്ച് മന്നം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസമില്ലാത്തവർ ശബരിമലയിൽ പോയിട്ട് കാര്യമില്ലെന്നും രാധാകൃഷ്ണൻ പറയുന്നു.

ലാഭേച്ഛയില്ലാതെ ശത്രുതയില്ലാതെയും എല്ലാ വിഭാഗത്തെയും ഒന്നായി കാണുക എന്നതാണ് എൻഎസ്എസ് മുന്നോട്ട് വയ്ക്കുന്ന സമദുര സിദ്ധാന്തത്തിന്റെ സൗന്ദര്യം. ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും പിന്നോട്ടും ഒരുപോലെ കാണുന്നതാണ് ഇത്. ലോകത്തിന്റെ ഭാവിയിലെ ദാർശനിസകയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ജി സുകുമാരൻ നായർ മുന്നോട്ടുവയ്ക്കുന്ന സമദുരത്തിൽ നിന്നുകൊണ്ട് സംഘടനയെ കൂടുതൽ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

നടയടച്ച് ശുദ്ധിക്രിയ; തന്ത്രിയുടെ നടപടി ഇന്ന് സുപ്രീം കോടതിയിൽ ഉന്നയിക്കും

ഹര്‍ത്താല്‍ LIVE: പത്തനംത്തിട്ട പുല്ലാട് സിപിഎം ഓഫീസ് തകര്‍ത്തു; നീലേശ്വരത്ത് ബിജെപി ഓഫീസ് അടിച്ചു തകര്‍ത്തു

പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍