TopTop

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മനോജ് നായർ മരിച്ച നിലയിൽ

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മനോജ് നായർ മരിച്ച നിലയിൽ
സംഗീതജ്ഞനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മനോജ് നായർ(50) മരിച്ച നിലയിൽ. ഫോർട്ട് കൊച്ചിയിലെ തന്റെ വാടക വീട്ടിലാണ് ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം 2010ലാണ് ഫോർട്ട് കൊച്ചിയിലേക്ക് താമസം മാറ്റിയത്. കലാരംഗത്തെ പ്രതിനിധീകരിച്ച് മാധ്യമ പ്രവർത്തകൻ എന്ന നിലയിലും പ്രശസ്തനാണ് മനോജ് നായർ.

കൊച്ചി മുസിരിസ് ബിനാലെയുമായി ചേർന്ന് പ്രവർത്തിച്ച് വന്നിരുന്ന അദ്ദേഹം ഇന്ത്യയിലെ സമാന്തര സംഗീത രംഗത്തെക്കുറിച്ചുള്ള ബിറ്റ് വീൻ ദി റോക്ക് ആൻഡ് എ ഹാർഡ് പ്ലെയ്സ് എന്ന് പേരിട്ട പുസ്തക രചനയിലായിരുന്നെന്നാണ് വിവരം.

അതേസമയം,  ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുടമസ്ഥനാണ് മൃതദേഹം കാണുന്നത്. അഴുകി തുടങ്ങിയ നിലയിലായിരുന്ന മൃതശരീരത്തിന് ഏകദേശം നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. എന്നാൽ മരണത്തിൽ ദുരൂഹത ഉണർത്തുന്ന തരത്തിൽ മുറിവോമറ്റ് പരിക്കുകളോ ശരീരത്തിൽ ഇല്ലെന്നും പോലീസിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് പറയുന്നു. മരണകാരണം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മാത്രമേ വ്യക്തമാവുയുള്ളു എന്നും പോലീസ് അറിയിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, മുന്ന് ദിവസങ്ങൾക്ക് മുൻപാണ് മനോജ് നായരെ അവസാനമായി കണ്ടതെന്ന് പ്രദേശവാസിയായ ആന്റണി പറയുന്നു. ഈ സമയം അസുഖമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ മരുന്ന് ആവശ്യമുണ്ടോ എന്ന് ചോദിച്ചിരുന്നെങ്കിലും നിഷേധിച്ചു. പിന്നീട് വെള്ളിയാഴ്ച മനോജുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്ന മറുപടിയായിരുന്നു ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.



ആയുഷ്മാൻ ഭാരത്: പദ്ധതിയിൽ കേരളം ഒപ്പുവച്ചതാണ്, പ്രധാനമന്ത്രിയുടെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി

Next Story

Related Stories