Top

സംഖ്യാജ്യോതിഷികളുടെ ഉപദേശം: സത്യപ്രതിജ്ഞക്ക് മുമ്പ് പേരിന്റെ സ്‌പെല്ലിംഗ് മാറ്റി - യെദിയൂരപ്പ ഇനി Yeddyurappa അല്ല, Yediyurappa ആണ്‌

സംഖ്യാജ്യോതിഷികളുടെ ഉപദേശം: സത്യപ്രതിജ്ഞക്ക് മുമ്പ് പേരിന്റെ സ്‌പെല്ലിംഗ് മാറ്റി - യെദിയൂരപ്പ ഇനി Yeddyurappa അല്ല, Yediyurappa ആണ്‌
മൂന്നാം തവണ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പ പേരില്‍ മാറ്റം വരുത്തി. തന്റെ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളിലാണ് യെദിയൂരപ്പ മാറ്റം വരുത്തിയത്. Yeddyurappa എന്നായിരുന്നത് Yediyurappa എന്നാക്കി. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലാണ് പുതിയ യെദിയൂരപ്പ പ്രത്യക്ഷപ്പെട്ടത്. യെദിയൂരപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടിലും പേരിന്റെ സ്‌പെല്ലിംഗ് മാറ്റി.

യഥാര്‍ത്ഥത്തില്‍ 1975ല്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച കാലം മുതല്‍ 2008 വരെ യെദിയൂരപ്പയുടെ സ്‌പെല്ലിംഗ് Yediyurappa എന്നായിരുന്നു. 2008ല്‍ ആദ്യ തവണ മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് Yeddyurappa എന്ന് മാറ്റിയത്. സംഖ്യാജ്യോതിഷികളുടെ ഉപദേശമനുസരിച്ചായിരുന്നു തീരുമാനം എന്ന് പറയപ്പെടുന്നു. വീണ്ടും സ്പെല്ലിംഗ് മാറ്റിയതും സംഖ്യാജ്യോതിഷികളുടെ ഉപദേശപ്രകാരമാണ് എന്നാണ് സൂചന. വിധാന്‍സൗദയിലെ (നിയമസഭ) ഓഫീസില്‍ നേരത്തെ തന്നെ യെദിയൂരപ്പയുടെ സ്‌പെല്ലിംഗ് മാറ്റിയതായി ന്യൂസ് 18 പറയുന്നു.













Next Story

Related Stories