ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ 52 വയസ്സുകാരിക്ക് നേരെ കയ്യേറ്റം: ബിജെപി പ്രവര്‍ത്തകനായ മുഖ്യപ്രതി പിടിയില്‍

ചിത്തിര ആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകാരിയായ തൃശ്ശൂര്‍ സ്വദേശിനിയെ സന്നിധാനത്തിന് സമീപം വച്ച് ആക്രമിച്ച സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. ബിജെപി പ്രവര്‍ത്തകനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മകന്റെ കുട്ടിയുടെ ചോറൂണിന് സന്നിധാനത്ത് എത്തിയപ്പോഴാണ് ലളിതയെ ഒരു സംഘം പ്രായത്തില്‍ സംശയം ഉന്നയിച്ച് ആക്രമിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തിന് പിറകെയാണ് മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെകസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി സംഘം ചേരല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ശബരിമലക്ക് പോകാനെത്തിയ ലിബിയെന്ന യുവതിയെ പത്തനംതിട്ടയില്‍ തടഞ്ഞുവയ്ച്ച് ആക്രമിച്ച കേസിലും സൂരജ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

സംഘികളെ ഇനിയും മണ്ടന്മാരെന്ന് വിളിക്കരുത്; സന്നിധാനം കേരളത്തിൻ്റെ ഗോധ്ര ആകാതിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്

തേങ്ങയേറ്, നടുവിരൽ നമസ്കാരം, പതിനെട്ടാം പടിയിലെ ആചാര ലംഘനം; വിശ്വാസത്തിന്റെ പേരിലുള്ള പേക്കൂത്തുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍