TopTop
Begin typing your search above and press return to search.

പ്രണയം: പെരിന്തൽമണ്ണയിൽ യുവാവിന് നേരെ ആക്രമണം, കയ്യും കാലും തല്ലിയൊടിച്ചു, മൂത്രം കുടിപ്പിച്ചു

പ്രണയം: പെരിന്തൽമണ്ണയിൽ യുവാവിന് നേരെ ആക്രമണം, കയ്യും കാലും തല്ലിയൊടിച്ചു, മൂത്രം കുടിപ്പിച്ചു
പ്രണയത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മലപ്പുരം പെരിന്തൽമണ്ണയിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. പെൺകുട്ടിയുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ക്രൂരമായ മർദനത്തിൽ പാതായിക്കര ചുണ്ടപ്പറ്റ നാഷിദ് അലി (21)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുപതുകാരന്റെ കയ്യും കാലും ഇരുമ്പുവടികൊണ്ട് അടിച്ചൊടിച്ച അക്രമികള്‍ യുവാവിന്റെ ദേഹമാസകലം കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും കാലില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് നിലവിൽ യുവാവ്.

കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെയാണ് നാഷിദ് അലിയെ വീട്ടിൽ നിന്നും ഫോൺചെയ്ത് വിളിച്ചിറക്കി ക്രൂരമായി മർദിച്ചത്. ഇയാളെ കാറിൽകയറ്റികക്കൊണ്ട് പോയി ആളെഴിഞ്ഞ വീട്ടിൽ വച്ചു. വിവിധ പ്രദേശങ്ങളിൽ വച്ചും തുടർട്ടയായി മർദിക്കുകയായിരുന്നെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ കസിനും സുഹൃത്തുക്കളുമാണ് മർദനത്തിന് പിന്നിൽ എന്നും യുവാവ് പറയുന്നു.

ആളൊഴിഞ്ഞ കെട്ടിടത്തില്‍ മണിക്കൂറുകളോളം തലകീഴായി തൂക്കിയിട്ടശേഷം നാഷിദിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചെന്നും പരാതിയുണ്ട്. കാലിനടിയിൽ ലെറ്റർ ഉപയോഗിച്ച് പൊള്ളിച്ചു. കണ്ണിൽ നീറുന്ന ദ്രാവകം ഒഴിച്ചു. കത്തികൊണ്ട് കയ്യിൽ ഉൾപ്പെടെ മുറിവേൽപ്പിച്ചെന്നും യുവാവ് വെളിപ്പെടുത്തുന്നു.

സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് വെളിപ്പെടുത്തിയ പേരുകളെ ചുറ്റിപറ്റിയാണ് അന്വേഷണം തുടരുന്നത്. എന്നാൽ ഇതുവരെ ആരെയം കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഹിന്ദി വിരുദ്ധ പ്രക്ഷോഭം, ദ്രാവിഡനാട്, സംഘ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര കേന്ദ്രമായി തമിഴ്‌നാട് മാറുന്നുവോ?


Next Story

Related Stories