ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിന്‍ യാത്രികര്‍ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം; പരിക്കേറ്റ യുവതിയുടെ നില ഗുരുതരം

ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പുനലൂര്‍ സ്വദേശി  അരുണിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

കൊട്ടാരക്കരയില്‍ ട്രെയിന്‍ യാത്രികര്‍ക്കു നേരെ യുവാവിന്റെ ആസിഡ് ആക്രമണം. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ കൊട്ടാരക്കര സ്റ്റേഷനിലെത്തിയ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെയും സഹയാത്രികനായ യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന യുവാവ് ട്രെയിനകത്തിരുന്ന യുവതിക്കുനേരെ ആസിഡ് ഒഴിക്കുകയായിരുന്നെന്നാണ് റിപോര്‍ട്ട്. യുവതിയുടെ സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ അലോഷ്യസാണ് പരിക്കേറ്റ രണ്ടാമത്തെ വ്യക്തി. ഇതില്‍ യുവതിയുടെ പൊള്ളല്‍ ഗുരുതരമാണ്. ആക്രമണം കണ്ടുനിന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരെയും ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇതിനിടെ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പുനലൂര്‍ സ്വദേശി  അരുണിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഇയാളെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ ആക്രമത്തിനിരയായ യുവതിയെയോ ആക്രമണം നടത്തിയ യുവാവിനെയും തനിക്ക് മുന്‍പരിചയമില്ലെന്ന് പരിക്കേറ്റ അലോഷ്യസ് പ്രതികരിച്ചു.

 

സര്‍ക്കാര്‍ നിയോഗിച്ച അഭ്യൂഹ വിരുദ്ധ പ്രചാരകനെ ജനക്കുട്ടം തല്ലിക്കൊന്നു; ത്രിപുരയില്‍ ഇന്റര്‍നെറ്റ് നിരോധനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍