ന്യൂസ് അപ്ഡേറ്റ്സ്

ജസ്‌ന സുഹൃത്തിനെ വിളിച്ചത് ആയിരത്തിലേറെ തവണ; നുണ പരിശോധനയക്ക് ഒരുങ്ങി പോലിസ്

പെണ്‍കുട്ടിയെ കണ്ടെത്തുന്നതിന് ലഭ്യമായ എല്ലാവഴികളും തേടുന്നുണ്ടെന്നും ജില്ലാ പോലിസ് മേധാവി പ്രതികരിച്ചു.

പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തുന്നതിനായി നുണ പരിശോധന അടക്കമുള്ള നീക്കങ്ങളുമായി പോലിസ്. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിന് ലഭ്യമായ എല്ലാവഴികളും തേടുന്നുണ്ടെന്നും ജില്ലാ പോലിസ് മേധാവി ടി നാരായണന്‍ പ്രതികരിച്ചു. ജസ്‌ന നിരന്തരം ഒരു സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും, ഏകദേശം ആയിരത്തോളം തവണ ജസ്‌ന ഈ നമ്പറുമായി വിളിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പ്രതികരിച്ചു. കാണാതായി 79 ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് നുണ പരിശോധന അടക്കമുള്ള കൂടുതല്‍ ശാസ്ത്രീയ പരിശോധധനകള്‍ക്ക് പോലിസ് തയ്യാറാവുന്നത്.

എന്നാല്‍ ജസ്‌നയെ ചെന്നൈയില്‍ കണ്ടെന്ന വിവരങ്ങളില്‍ സ്ഥിരീകരണമില്ലെന്ന് പോലിസ് അറിയിച്ചു. കാണാതായ മുന്നാം ദിവസം ജെസ്‌നയെ ചെന്നൈയില്‍ കണ്ടെന്നായിരുന്നു റിപോര്‍ട്ട്. വിവരം അന്നു തന്നെ പോലിസില്‍ അറിയിച്ചിരുന്നെന്നും എന്നാല്‍ അന്വേഷിക്കുന്നതില്‍ പോലിസ് അലംഭാവം കാണിച്ചെന്നുമായിരുന്നു ആരോപണം. ചെന്നൈ അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയില്‍നിന്നു ജെസ്‌ന ഫോണ്‍ ചെയ്‌തെന്നു കടയുടമയും സമീപവാസിയായ മലയാളിയും വിവരം നല്‍കിയത്. ഇത് ജസ്‌നയാണെന്നതില്‍ സ്ഥിരീകരണമില്ലെന്നാണ് പോലിസ് ഭാഷ്യം.

ജെസ്‌നയെ കാണാതായ സംഭവത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് സഹോദരി ജെസി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ മാനസികമായി തകര്‍ക്കുന്നതാണെന്നും, ഇവ അന്വേഷണത്തെ വഴിതിരിച്ചുവിടുന്നതാണെന്നുമായിരുന്നു ജെസിയുടെ പ്രതികരണം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍