TopTop
Begin typing your search above and press return to search.

രാമക്ഷേത്രം: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ക്കണം, പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി വിഎച്ച്പി

രാമക്ഷേത്രം: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ക്കണം, പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി വിഎച്ച്പി

രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നിയമ നിര്‍മാണം വേഗത്തിലാക്കാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച്‌ചേര്‍ക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നതിനിടെയാണ് രാമക്ഷേത്ര നിര്‍മാണ എന്ന വിഷയം വിഎച്ച്പി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയെ സമ്മര്‍ദത്തിലാക്കി നിയമ നിര്‍മാണം നടത്താനുള്ള നീക്കമാണ് വിഎച്ച്പി സ്വീകരിക്കുന്നത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. എന്നാല്‍ നിയമ നിര്‍മാണം എന്ന ആവശ്യം ന്യായമാണെന്ന് വിഎച്ച്പി വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.

ആവശ്യത്തെ സര്‍ക്കാര്‍ വകവയ്ച്ചില്ലെങ്കില്‍ 2019 ജനുവരി 31 ന് ചേരുന്ന ധര്‍മ സന്‍സദ് പുതിയ കര്‍മ പരിപാടിക്ക് രൂപം നല്‍കുമെന്നും വിശ്വ ഹിന്ദു പരിഷത്ത് മുന്നറിയിപ്പ് നല്‍കുന്നു. ആദ്യഘട്ടമായി രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂല നിലപാട് എടുക്കണമെന്നാവശ്യപ്പെട്ട് എംപി മാര്‍ക്ക് കത്ത് നല്‍കും. ഇതിനു ശേഷം എംപിമാരെ ഉപരോധിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ദേശീയ തലത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ബോധവല്‍ക്കരണം നടത്തുമെന്നും സ്വമി നിത് ഗോപാല്‍ ദാസിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 ഓളം സന്യാസിമാര്‍ യോഗത്തല്‍ പങ്കെടുത്തു. കുംഭമേളയോട് അനുബന്ധിച്ചാണ് ധര്‍മ സന്‍സദ് സംഘടിപ്പിക്കുന്നത്.

ക്ഷേത്ര നിര്‍മാണ നടിപടികള്‍ വേഗത്തിലാക്കുന്നതിനായി കര്‍മ്മപരിപാടിക്കും യോഗം രൂപം നല്‍കി. നാലു ഘട്ടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ആദ്യപടിയായി സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കും. എംപിമാര്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ പ്രാദേശിക റാലികള്‍ സംഘടിപ്പിക്കുക. പിറകെ രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ 10 ദിവസത്തെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഒടുവില്‍ രാമക്ഷേത്ര നിര്‍മാണം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ നേരില്‍ കാണുക എന്നിങ്ങനെയാണ് പദ്ധതികള്‍.

Next Story

Related Stories