Top

ഛത്തീസ്ഗഢില്‍ 15 ട്രാസ്‌ജെന്‍ഡര്‍ യുവതികള്‍ ഒരേ വേദിയില്‍ വിവാഹിതരായി / വീഡിയോ

ഛത്തീസ്ഗഢില്‍ 15 ട്രാസ്‌ജെന്‍ഡര്‍ യുവതികള്‍ ഒരേ വേദിയില്‍ വിവാഹിതരായി / വീഡിയോ
ഛത്തീസ്ഗഢില്‍ 15 ട്രാസ്‌ജെന്‍ഡര്‍ യുവതികള്‍ ഒരേ വേദിയില്‍ വിവാഹിതരായി. ട്രാന്‍ജെന്‍ഡര്‍ കമ്മയൂണിറ്റിയുടെ നേതൃത്വത്തില്‍ റായ്പൂരില്‍ വച്ച് ശനിയാഴ്ചയാണ് വിവാഹം നടന്നത്. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തില്‍ ഹാല്‍ദി, മെഹന്തി, സംഗീത് തുടങ്ങിയ ചടങ്ങുകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാര്‍, മഹാരാഷ്ട്ര, വെസ്റ്റ്ബംഗാള്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള യുവതികളാണ് വിവാഹിതരായത്. വിവാഹത്തെക്കുറിച്ച് മധു കിന്നര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്,

'ഇത് മുമ്പെ തന്നെ നടക്കേണ്ടതായിരുന്നു. കാരണം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവരുടെ ദു:ഖവും സന്തോഷവും പങ്കിടാന്‍ ആരുമില്ല. ആര്‍ക്കും മനസിലാവില്ല ഞങ്ങളുടെ ദു:ഖം. ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ നയങ്ങള്‍ കൊണ്ടുവന്നത്തോടെ ഞങ്ങള്‍ക്ക് വിവാഹിതരാവാനുള്ള അവസരം കിട്ടി. ഇതിന് നന്ദി പറയുന്നു.' എന്നാണ്.

Next Story

Related Stories