TopTop
Begin typing your search above and press return to search.

മുംബൈയില്‍ വന്‍ തീപിടുത്തം; 2 പേര്‍ പൊള്ളലേറ്റ് മരിച്ചു

മുംബൈയില്‍ വന്‍ തീപിടുത്തം; 2 പേര്‍ പൊള്ളലേറ്റ് മരിച്ചു

മുംബൈയില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ 2 പേര്‍ പൊള്ളലേറ്റ് മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ജെ ജെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഭെണ്ഡി ബസാറില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം നടന്നത്.

പന്ത്രണ്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റംസാന്‍ ആഘോഷവുമായി ബന്ധപ്പെട്ട് ജനതിരക്കുണ്ടായിരുന്ന ബസാറില്‍ രാത്രി 10.30നാണ് ആഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Explainer: മാര്‍പാപ്പയെ പോലും വെല്ലുവിളിക്കുന്ന നിഴല്‍ യുദ്ധങ്ങള്‍; വസ്തുകച്ചവടം മുതല്‍ വ്യാജരേഖ വരെ; ഉറ കെട്ടുപോകുമോ സിറോ മലബാര്‍ സഭ?

Next Story

Related Stories