TopTop

കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു-കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. സോംപോറിലെ നാതിംപോറ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നാതിംപോറ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് പോലീസും സൈന്യവും പ്രദേശത്ത് തെരച്ചില്‍ നടത്തുമ്പോഴാണ് ഭീകരാക്രമണമുണ്ടായത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ച ശേഷം ഭീകരാക്രമണം വര്‍ധിച്ചിട്ടുണ്ട്.

Next Story

Related Stories