UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിംലീഗിന്റെ നിര്‍ണായക പാര്‍ട്ടി യോഗം ഇന്ന്; മൂന്നാം സീറ്റിനുവേണ്ടി സമ്മര്‍ദത്തിനില്ലെന്ന് സൂചന

നിര്‍ണായകമെന്ന് കരുതുന്ന ഈ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഒരു സീറ്റിന്റെ കാര്യംമാത്രം ഒരു വിഷയമായി ചര്‍ച്ചചെയ്തു മുന്നോട്ടുപോകുന്നത് ഉചിതമാകില്ലെന്നാണ് ലീഗ് കരുതുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മുസ്ലിംലീഗിന്റെ നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാണക്കാട്ട് ചേരും.പാര്‍ട്ടിയിലെ എല്ലാ എം.എല്‍.എ.മാരും എം.പി.മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്നാം സീറ്റിനുവേണ്ടി കോണ്‍ഗ്രസിനുമേല്‍ ലീഗ് കടുത്ത സമ്മര്‍ദത്തിനില്ലെന്നാണ് സൂചന.

നിര്‍ണായകമെന്ന് കരുതുന്ന ഈ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഒരു സീറ്റിന്റെ കാര്യംമാത്രം ഒരു വിഷയമായി ചര്‍ച്ചചെയ്തു മുന്നോട്ടുപോകുന്നത് ഉചിതമാകില്ലെന്നാണ് ലീഗ് കരുതുന്നത്. എന്നാല്‍ ലീഗിനുള്ളിലും പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സമസ്തയിലും മൂന്നാമതൊരു സീറ്റ്കൂടി വേണമെന്ന ആവശ്യമുയര്‍ന്നതുകൊണ്ട് തന്നെ നേതൃത്വത്തിന് ഇത് തള്ളിക്കളയാനാവില്ല.

ഇന്നത്തെ യോഗത്തില്‍ ഇതുസംബന്ധിച്ച് ശക്തമായ നിലപാട് ആയിരിക്കും ലീഗ് നേതൃത്വത്തിന് കൈക്കൊള്ളേണ്ടിവരുക. കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയില്‍ അഞ്ചാം മന്ത്രിക്കുവേണ്ടി നടന്ന നീക്കങ്ങള്‍ ലീഗിനെ പ്രതിരോധത്തിലാക്കിയെന്നതും ഈ സാഹചര്യത്തില്‍ ലീഗ് വിലയിരുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍