Top

ദിലീപിന്റെ കസ്റ്റഡി നീട്ടി; ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളേത്തേക്ക് മാറ്റി

ദിലീപിന്റെ കസ്റ്റഡി നീട്ടി; ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളേത്തേക്ക് മാറ്റി
നടി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ കസ്റ്റഡി നീട്ടി. കസ്റ്റഡി സമയം നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് നീട്ടിയത്. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളേത്തേക്ക് മാറ്റി. നടന്നത് ഗുരുതര കുറ്റകത്യമാണെന്ന വാദമായിരുന്നു പ്രോസിക്യൂഷന്റേത്. വേണമെങ്കില്‍ കേസ് ഡയറി ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതി അറിയിച്ചു.

ദിലീപിന്റെ ജാമ്യാപേക്ഷ നാളേ ഉച്ചയ്ക്കത്തേക്ക് മാറ്റിയെന്ന് താരത്തിന്റെ അഡ്വ. രാം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിനെതിരെ പരാതികളില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.

Next Story

Related Stories