Top

ദിലീപിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം; 'മാഡ'ത്തെ അന്വേഷിച്ച് സമയം കളയണ്ടെന്ന് നിര്‍ദേശം

ദിലീപിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം;
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കി പോലീസ് കുറ്റപത്രം തയാറാക്കുന്നു. കേസില്‍ പള്‍സര്‍ സുനി തന്നെയായിരിക്കും ഒന്നാം പ്രതി. നടിയെ ആക്രമിക്കാന്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതിനും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണ് ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്. അതേ സമയംകേസിന്റെ ആദ്യഘട്ടം മുതല്‍ കേട്ടിരുന്ന 'മാഡം' എന്ന പ്രതിയെ കണ്ടെത്താന്‍ ഇപ്പോള്‍ സമയം നഷ്ടപ്പെടുത്തേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം.

കേസിലെ നിര്‍ണായക തൊണ്ടിമുതല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നല്‍കിയ രണ്ട് അഭിഭാഷകരില്‍ ഒരാള്‍ മാപ്പുസാക്ഷിയായേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടായേക്കാമെന്നും വിവരമുണ്ട്.

പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ കൂടി ലഭിച്ചതോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയാറാക്കുന്നത്.

Next Story

Related Stories