TopTop
Begin typing your search above and press return to search.

എണ്ണായിരം പേര്‍ പുതിയ വീടുകളില്‍ ഓണമുണ്ണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍/ വീഡിയോ

എണ്ണായിരം പേര്‍ പുതിയ വീടുകളില്‍ ഓണമുണ്ണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍/ വീഡിയോ
2018-ലെ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട എണ്ണായിരത്തോളം പേര്‍ പുതിയ വീടുകളില്‍ ഓണമുണ്ണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് നിന്നവര്‍ക്ക് തിരുവനന്തപുരം ജില്ല പഞ്ചായത്ത് നല്‍കിയ ആദരവ് ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ 7500 ഓളം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 5500ഓളം വീടുകളുടെ നിര്‍മാണം അതിവേഗത്തില്‍ നടക്കുകയാണ്. പ്രളയം പോലുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആദ്യം എത്തുന്നത് യുവാക്കളാണ്. പിന്നീടാണ് സൈന്യമടക്കമുള്ളവര്‍ എത്തുക. ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ സ്വയംസന്നദ്ധരായി മുന്നോട്ടുവരുന്ന യുവാക്കള്‍ നാടിന്റെ കരുത്താണ്.



പ്രളയ ദുരന്തം നേരിടുന്നതില്‍ കേരളം കാണിച്ച മാതൃക രാജ്യവും ലോകവും ശ്രദ്ധിച്ചതാണ്. ഇനിയൊരു ദുരന്തം വന്നാല്‍ അതിനെ ചെറുക്കാന്‍ ശേഷിയുള്ള പുനര്‍നിര്‍മാണ മാതൃകകളാണ് വേണ്ടത്.

Read: ചന്ദ്രയാന്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ രണ്ടാഴ്ച കൂടി ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഒ, അവസാന ഘട്ടത്തിലെ നടപടികള്‍ തിരിച്ചടിയായെന്ന് ചെയര്‍മാന്‍


Next Story

Related Stories