ന്യൂസ് അപ്ഡേറ്റ്സ്

അതിരപ്പിള്ളി പദ്ധതി: ഉമ്മന്‍ ചാണ്ടിയെ തള്ളി ആന്റണി

അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നാണ് ആന്റണി ആവശ്യപ്പെട്ടിരിക്കുന്നത്‌

അതിരപ്പിള്ളി പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ടെന്നും അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നുമാണ് ആന്റണി ആവശ്യപ്പെട്ടിരിക്കുന്നത്.

അതിരപ്പിള്ളിയില്‍ ചര്‍ച്ച വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വികസനങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണ്. പദ്ധതി നടപ്പാക്കുക അസാധ്യമാണെന്നും ആന്റണി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍