Top

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളുന്നവര്‍ കൃമികളെന്ന് അല്‍ഫോണ്‍സ്‌ കണ്ണന്താനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളുന്നവര്‍ കൃമികളെന്ന് അല്‍ഫോണ്‍സ്‌ കണ്ണന്താനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദര്‍നാഥിലെ ധ്യാനത്തേയും, ടെലിവിഷന്‍ അഭിമുഖത്തേയും പരിഹസിച്ച് ട്രോളുകളുണ്ടാക്കുന്നവര്‍ക്ക് വേറെ പണികളിലെന്നും, അവരെ കൃമികളെന്നാണ് താന്‍ വിളിക്കുന്നതെന്നും കണ്ണന്താനം.

ട്രോളന്മാരെ വിരകളെന്നുപോലും വിളിക്കാന്‍ കഴിയില്ലെന്നും, വിരയ്ക്ക്‌ അല്‍പ്പംകൂടി അഭിമാനമുണ്ടാകുമെന്നും. താന്‍ അവരെ കൃമികളെന്നാണ് വിളിക്കുന്നതെന്നുമാണ് കണ്ണന്താനം ന്യൂസ് 18 ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

എല്‍ഡിഎഫിന്റേയും, യൂഡിഎഫിന്റേയും ഗുണംകൊണ്ട് പണ്ട് ഗള്‍ഫിലെങ്കിലും പോകാമായിരുന്നുവെന്നും. ഇപ്പോള്‍ അതിന് കഴിയുന്നില്ലെന്നും കണ്ണന്താനം അഭിമുഖത്തില്‍ പറഞ്ഞു.

ബിജെപിക്ക് വലിയ പ്രതീക്ഷയില്ലാതിരുന്നിട്ടും നല്ലപോലെ പ്രയത്‌നിച്ചുവെന്നും, കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിയുമോ എന്നോര്‍ത്ത് തലപുകയ്ക്കാനില്ലെന്നും, വരുന്നതുപോലെ വരട്ടെയാന്നും കണ്ണന്താനം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

read more:ബിജെപിക്ക് കഴിഞ്ഞ തവണത്തേതിന്റെ പകുതി സീറ്റ് മാത്രം; സ്വതന്ത്ര ഗവേഷകന്‍ ബിശാല്‍ പോളിന്റെ സര്‍വേ

Next Story

Related Stories