UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്പൂരി കൊലപാതകം: ‘മക്കള്‍ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടെ’ – അഖിലിന്റെ പിതാവ്

കൊലയ്ക്കു ശേഷം പൂര്‍ണ നഗ്‌നയാക്കിയായിരുന്നു മൃതദേഹം കുഴിച്ചുമൂടിയത്. രാഖിയുടെ വസ്ത്രങ്ങള്‍ പോലീസിന് കണ്ടെത്താനായില്ല.

അമ്പൂരി കൊലപാതകത്തില്‍ മക്കള്‍ കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടെയെന്ന് കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഖിലിന്റെയും രാഹുലിന്റെയും പിതാവ് രാജപ്പന്‍ നായര്‍. വീടിന്റെ പുറകുവശത്തെ രാഖിയുടെ മൃതദേഹം കണ്ടെത്തിയ ദിവസവും വ്യാഴാഴ്ച രാവിലെയും മകന്‍ അഖിലിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും സംഭവത്തില്‍ കുറ്റക്കാരനാണെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്നും രാജപ്പന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അഖിലും രാഖിയും സ്ഥിരമായി ഫോണില്‍ സംസാരിക്കുമായിരുന്നു. പിന്നീട് അഖിലിന്റെ വിവാഹം അന്തിയൂര്‍കോണം സ്വദേശിനിയുമായി ഉറപ്പിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് തുടങ്ങിയതെന്ന് രാജപ്പന്‍ നായര്‍ പറഞ്ഞു. വിവാഹംചെയ്യണമെന്നാവശ്യപ്പെട്ട് അഖിലിനെ രാഖി ഇടയ്ക്കിടെ വിളിച്ചിരുന്നുവെന്നും അഖിലിന്റെ പ്രതിശ്രുതവധുവിനോട് പ്രണയമാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാന്‍ ശ്രമിച്ചിരുന്നവെന്നും രാജപ്പന്‍ നായര്‍ വെളിപ്പെടുത്തി.

പുതിയതായി നിര്‍മ്മിക്കുന്ന വീടിന് എടുത്തിട്ടുള്ള വായ്പയുടെ അവസാനഘട്ട തുക വാങ്ങുന്നതിനായിട്ടാണ് ഒരുമാസത്തെ ലീവെടുത്ത് മേയ് 30-ന് അഖില്‍ നാട്ടിലെത്തിയത്. ജൂണ്‍ 21ന് ബാങ്കില്‍പ്പോയി വന്നശേഷം സുഹൃത്തിന്റെ കാറില്‍ രാഖിയെ കൊണ്ടുവരികയും പിന്നീട് അമരവിളയ്ക്കുസമീപം ഇറക്കി വിട്ടു. പിന്നീട് മറ്റൊരു ബൈക്കില്‍ കയറി രാഖി അഖിലിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ വരികയുും വാക്കേറ്റം നടന്നുവെന്നും അറിയാന്‍ കഴിഞ്ഞതായി രാജപ്പന്‍ നായര്‍ പറഞ്ഞു.

മക്കള്‍ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടൈയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലും രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടതെന്നും പിന്നീട് ഇവര്‍ തമ്മില്‍ നല്ല സുഹൃത്തുകളായി മാറിയെന്നുമാണ് മകനില്‍ നിന്ന് അറിയഞ്ഞതെന്നും അഖിലിന്റെ അമ്മ പറയുന്നു.

21ന് വൈകീട്ട് വീട്ടില്‍ നിന്നും ജോലിസ്ഥലത്ത് പോകുന്നെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. കൊലപാതകം നടന്നത് അന്ന് രാത്രി എട്ടരയ്ക്ക് ശേഷമായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്. കൃത്യത്തിനു ശേഷം പ്രതികള്‍ രാഖിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീട്ടുകാര്‍ക്ക് സന്ദേശവുമയച്ചിരുന്നു. താന്‍ ചെന്നൈയിലേക്കു പോകുന്നുവെന്നായിരുന്നു രാഖിയുടെ പേരിലുള്ള സന്ദേശം.

ഇതെല്ലാം അസ്രൂത്രിതമായി തയ്യാറാക്കിയ കൊലപാതകമാണെന്നാണ് എന്നതിലേക്കാണ് പോലീസിനെ നയിക്കുന്നത്. കൂടാതെ കൊലയ്ക്കു ശേഷം പൂര്‍ണ നഗ്‌നയാക്കിയായിരുന്നു മൃതദേഹം കുഴിച്ചുമൂടിയത്. രാഖിയുടെ വസ്ത്രങ്ങള്‍ പോലീസിന് കണ്ടെത്താനായില്ല. നാലടി താഴ്ചയുള്ള കുഴിയാണ് മൃതദേഹം മറവുചെയ്യാനായി പ്രതികളെടുത്തതും എന്നതും അസ്രൂത്രിത കൊലപതാകമാണെന്ന് പോലീസ് സംശയിക്കുന്നത്‌

Read: കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍