UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുഴി വെട്ടിയത് അച്ഛന്‍, മരം നടാനെന്നു മറുപടി, കുഴിച്ചിട്ടത് മക്കള്‍ കൊന്ന യുവതിയെ; അമ്പൂരികൊലപാതകത്തില്‍ പോലീസ് തുടരന്വേഷണത്തിന്

കൃത്യത്തിനുശേഷം ഒളിവില്‍പ്പോകാന്‍ രാജപ്പന്‍ മക്കളെ സഹായിച്ചെന്നും സംശയമുണ്ട്

അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതികളായ അഖിലിന്റെയും രാഹുലിന്റെയും പിതാവ് രാജപ്പന്‍ നായരുടെ (മണിയന്‍) പങ്കും അന്വേഷിക്കും. രാജപ്പന്‍ നായര്‍ക്കെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്. രാഖിയെ കൊലപ്പെടുത്തി മൃതദേഹം മൂടിയ കുഴി വെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്നാണ് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞത്.

രാജപ്പനും, രാഹുലും, അഖിലും കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മരം നടാനാണെന്നാണ് മറുപടി ലഭിച്ചതെന്ന് ദൃക്ഷസാക്ഷി സജിയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കുഴിയില്‍ നിന്നായിരുന്നു രാഖിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കൃത്യത്തിനുശേഷം ഒളിവില്‍പ്പോകാന്‍ രാജപ്പന്‍ മക്കളെ സഹായിച്ചെന്നും സംശയമുണ്ട്.

കുഴിയെടുക്കാന്‍ താന്‍ മക്കള്‍ടെ കൂടെയുണ്ടായിരുന്നുവെന്നും കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നും രാജപ്പന്‍ മാധ്യങ്ങളോട് പറഞ്ഞു. കുഴിയെടുക്കാന്‍ അച്ഛനും സഹായിച്ചു. പക്ഷെ കൊലപാതകത്തില്‍ പങ്കില്ല, എല്ലാത്തിനും സഹോദരന്‍ രാഹുലിന്റെ സഹായം ലഭിച്ചിരുന്നുവെന്നും കൃത്യത്തിന് ശേഷം പോയത് കശ്മീരിലേക്കാണെന്നുമായിരുന്നു അഖിലിന്റെ മൊഴി. മൊബൈലും വസ്ത്രങ്ങളും ഉപേക്ഷിച്ചത് രാഹുലാണെന്നും അഖില്‍ പറഞ്ഞു.

ഒപ്പം ജീവിക്കണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ സമീപിക്കുമെന്നും രാഖി പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അഖിലിനെയും രാഹുലിനെയും ഇന്ന് മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങളും മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read: ‘നാട്ടിക എംഎല്‍എയായ എനിക്കിതാണ്‌ അവസ്ഥയെങ്കില്‍ നാളെയിവര്‍ പട്ടികജാതിക്കാര്‍ നടക്കുന്ന വഴിയിലെല്ലാം ചാണകവെള്ളം തളിക്കില്ലേ?’, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഗീത ഗോപി എംഎല്‍എ കടുത്ത നടപടിക്ക്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍