Top

അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത്‌; രാജ് ഭവന്‌ മുന്നില്‍ സി.പി.എം പ്രവര്‍ത്തകരുടെ സത്യാഗ്രഹം

അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത്‌; രാജ് ഭവന്‌ മുന്നില്‍ സി.പി.എം പ്രവര്‍ത്തകരുടെ സത്യാഗ്രഹം
ബിജെപി-സിപിഎം രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ഇടതു സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രതിരോധ മന്ത്രിയെത്തുന്നതും കാണിച്ച് മറുപടിയായി രാജ് ഭവന് മുന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തും.

ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശനമാണ് ജെയ്റ്റ്‌ലിയുടെ പ്രധാന പരിപാടികളിലൊന്ന്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നുവെന്ന് ബി.ജെ.പി പ്രചരണം നടത്തുന്നുണ്ട്. വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ബി.ജെ.പിയുടെ ശ്രമം.

ഇതിന്റെ ഭാഗമായിട്ടുകൂടിയാണ് അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്തെത്തുന്നതെന്നാണ് കരുതുന്നത്. ഇതിന് മറുപടിയായി, ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളാണ് രാജ്ഭവനു മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്.കേന്ദ്രമന്ത്രി തങ്ങളേയും സന്ദര്‍ശിക്കണമെന്നാണ് ഇവരുടെ ആവിശ്യം.

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്സ്എസ്സ് കേന്ദ്രനേതൃത്വവും കേരള ബിജെപിയും ആവശ്യപ്പെടുന്ന സാഹചര്യത്തിലെ ജെയ്‌ലറ്റിയുടെ സന്ദര്‍ശനത്തിന് അതീവ രാഷ്ട്രീയ പ്രധാന്യമുണ്ട്. രാവിലെ 11.15-ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ജയ്റ്റ്‌ലി വൈകിട്ട് നാലരയോട് കൂടി മടങ്ങും.

Next Story

Related Stories