Top

പശുവാല്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് പതിനേഴുകാരന് ക്രൂര മര്‍ദ്ദനം/ വീഡിയോ

പശുവാല്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് പതിനേഴുകാരന് ക്രൂര മര്‍ദ്ദനം/ വീഡിയോ
പശുവാല്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് പതിനേഴുകാരന് ക്രൂര മര്‍ദ്ദനം. വെള്ളിയാഴ്ച മധ്യപ്രദേശ്‌ ഉജ്ജയിനില്‍ വെച്ച് ജിവാജിഗഞ്ച് സ്വദേശിയായ കൗമാരക്കാരനെയാണ് ഗോരക്ഷകര്‍ മര്‍ദ്ദിച്ചത്. എന്നാല്‍ മര്‍ദ്ദിച്ച സംഘത്തിന് ഹിന്ദുത്വ സംഘടനകളുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജിവാജിഗഞ്ച് സ്വദേശിയായ കൗമാരക്കാരന്‍ ഗുമാന്‍ദേവ് ക്ഷേത്രത്തിനടുത്ത് ജോലി ചെയ്തു കൊണ്ടിരിക്കവേയാണ് പത്തോളം വരുന്ന സംഘം ആക്രമിച്ചത്. പശുവാല്‍ എവിടെയെന്ന് ചോദിച്ച് എത്തിയ സംഘം എവിടെ നിന്നാണത് വാല്‍ കിട്ടിയെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും അവിടെ കൂടെ നിന്നവരാരും പ്രതികരിച്ചില്ല. വീഡിയോ കാണാം:


Next Story

Related Stories