UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: കാനന പാതയില്‍ സഞ്ചരിച്ചിരുന്ന അയ്യപ്പന്‍മാരെ കാട്ടാന ആക്രമിച്ചു; ഒരാള്‍ മരിച്ചു

രാത്രിയില്‍ ഇവര്‍ വിശ്രമിച്ച കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിത സ്ഥാനം തേടി ഓടിപ്പോകുന്നതിനിടെയാണ് ആക്രമിച്ചത്.

ശബരിമല ദര്‍ശനത്തിന് പരമ്പരാഗത കാനന പാതയില്‍ കാല്‍ നടയായി സഞ്ചരിച്ച അയ്യപ്പന്മാരെ കാട്ടാനയുടെ ആക്രമിച്ചു. ആക്രണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തിയ പരമശിവം(35) എന്ന തീര്‍ഥാടകനാണ് മരിച്ചത്. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേയാണ് സംഭവം. എരുമേലിയില്‍ പേട്ടതുള്ളി അയ്യപ്പന്മാര്‍ സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന കാനന പാതയാണിത്.

രാത്രിയില്‍ ഇവര്‍ വിശ്രമിച്ച കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിത സ്ഥാനം തേടി ഓടിപ്പോകുന്നതിനിടെയാണ് ആക്രമിച്ചത്. വിവരമറിഞ്ഞ് തീപ്പന്തമായി എത്തിയ വനപാലകരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും തീര്‍ഥാടകരും ചേര്‍ന്ന് പരമശിവത്തെ ചുമന്ന് മുക്കുഴിയില്‍ എത്തിക്കുകയായിരുന്നു.

അവിടെ നിന്ന് വാഹനത്തില്‍ കോരുത്തോട് വഴി മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാനും ശ്രമിച്ചെങ്കിലും പരമശിവം മരിച്ചിരുന്നു. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിന്റോഡ് ഈസ്റ്റ് തെരുവില്‍ ജ്ഞാന ശേഖരന്റെ മകനാണ് പരമശിവം. സംഭവം അറിഞ്ഞ് പരമശിവത്തിന്റെ ബന്ധുക്കള്‍ മുണ്ടക്കയത്തേക്ക് തിരിച്ചിട്ടുണ്ട്.

ബിസി ഒന്നാം നൂറ്റാണ്ടിൽ താഴമൺ മഠത്തിന് തന്ത്രാവകാശം ലഭിച്ചെന്ന ശബരിമല തന്ത്രിയുടെ വാദം ചരിത്രവിരുദ്ധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍