Top

അച്ഛനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചു/ വീഡിയോ

അച്ഛനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചു/ വീഡിയോ
അച്ഛനെ കാണാന്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചു. രക്ഷാബന്ധന്‍ ദിനത്തില്‍ വിചാരണത്തടവുകാരനായ അച്ഛനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് ജയില്‍ അധികൃതര്‍ സീല്‍ പതിപ്പിച്ച സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ജയിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനാണ് ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മുഖത്ത് സീല്‍ പതിപ്പിച്ചത്. കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത് മനപൂര്‍വമല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതായിരിക്കാമെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ജയില്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിശുക്ഷേമ വകുപ്പ് ചെയര്‍മാന്‍ അറിയിച്ചു.



രക്ഷാബന്ധന്‍ ദിനത്തില്‍ ഒട്ടേറപ്പേര്‍ ജയിലില്‍ കഴിയുന്ന ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം 8500-ഓളം പേരാണ് എത്തിയിരുന്നതെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയില്‍ സൂപ്രണ്ട് ദിനേഷ് നാര്‍ഗവെ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

Related Stories