Top

ശിവസേനയുടെ ഒന്നാമത്തെ ശത്രു ബിജെപിയെന്ന് ഉദ്ദവ് താക്കറെ

ശിവസേനയുടെ ഒന്നാമത്തെ ശത്രു ബിജെപിയെന്ന് ഉദ്ദവ് താക്കറെ
ശിവസേനയുടെ ഒന്നാമത്തെ ശത്രു ബിജെപിയാണെന്ന് അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. പാര്‍ട്ടി മഹാരാഷ്ട്ര നിര്‍വാഹക സമിതി യോഗത്തിലാണ് താക്കറെ ഇങ്ങനെ പറഞ്ഞത്. ഇതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വേറിട്ട് മത്സരിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. എന്‍ഡിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് ശിവസേന.

ഒരുമിച്ച് നിന്നാലും മുന്നണിയിലെ രണ്ടാം സ്ഥാനം ശിവസേനയ്ക്ക് നഷ്ടമാകാനാണ് സാധ്യത. ബിഹാറില്‍ ജെഡിയുവിനെ ഒപ്പം ചേര്‍ത്ത ബിജെപി തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ശിവസേനയ്ക്ക് 18 എംപിമാരാണ് ഉള്ളത്. എന്നാല്‍ എഐഎഡിഎംകെയ്ക്ക് ഇരട്ടിയിലേറെ എംപിമാരുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപിയോടുള്ള നിലപാടില്‍ എന്‍സിപി അയവുവരുത്തുന്നതും നിര്‍ണായകമാകും.

Next Story

Related Stories