ന്യൂസ് അപ്ഡേറ്റ്സ്

‘എത്രദിവസം ഇവിടെ ഇരിക്കേണ്ട വന്നാലും ദര്‍ശനം നടത്താതെ പോവില്ല’; യുവതികളുടെ വീടിന്റെ മുന്നില്‍ ബിജെപിയുടെ പ്രതിഷേധം

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു (42), മലപ്പുറം സ്വദേശിനി കനകദുര്‍ഗ(44) എന്നിവരാണ് മല കയറുന്നത്.

ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളുടെ വീടിന് മുന്നില്‍ ബിജെപിയുടെ വന്‍ പ്രതിഷേധം. എത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു (42), മലപ്പുറം സ്വദേശിനി കനകദുര്‍ഗ(44) എന്നിവരാണ് മല കയറുന്നത്. വീടിന്റെ മുന്നിലെ പ്രതിഷേധത്തെക്കുറിച്ച് യുവതികള്‍ പ്രതികരിച്ചത്, ‘ദൗര്‍ഭാഗ്യകരം’ എന്നാണ്. ‘എത്രിദിവസം ഇവിടെ ഇരിക്കേണ്ട വന്നാലും ദര്‍ശനം നടത്താതെ പോവില്ല’ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതികള്‍.

രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ മലചവിട്ടി തുടങ്ങിയത്. പോലീസിന്റെ ശക്തമാ സുരക്ഷയിലാണ് ഇവര്‍ മല ചവിട്ടിയിത്. സ്വാമി അയ്യപ്പന്‍ റോഡ് ഒഴിവാക്കി പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവര്‍ മലകയറുന്നത്.നിലവില്‍ യുവതികള്‍ ചന്ദ്രാനന്തം റോഡ് പിന്നിട്ടു നില്‍ക്കുകയാണ്. കൂടുതല്‍ പേര്‍ എത്തി പ്രതിഷേധം ശക്തമായത്തോടെ മുമ്പോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.

അതേസമയം ആചാര ലംഘനം ഉണ്ടായാല്‍ നട അടച്ച് ശുദ്ധി ക്രിയകള്‍ ചെയ്യണമെന്ന് തന്ത്രിയെ ദൂതന്‍ മുഖേനെ അറിയിച്ചുവെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍, ആചാര സംരക്ഷണത്തിന് അയ്യപ്പ ജ്യോതി; അരയും തലയും മുറുക്കി ഇരുകൂട്ടരും

‘നവോത്ഥാനം ഇവിടെ വേണ്ട: വൈക്കം സത്യഗ്രഹവും ക്ഷേത്രപ്രവേശനവുള്ള കേരത്തിന്റെ റിപ്പബ്ലിക് ദിന ഫ്‌ളോട്ട് കേന്ദ്രം ഒഴിവാക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍