ന്യൂസ് അപ്ഡേറ്റ്സ്

ഒന്നരലക്ഷം രൂപ ശമ്പളം വാങ്ങുന്ന കാലിക്കറ്റ് പിവിസിക്ക് കുടവാങ്ങാന്‍ കാശില്ല!

കാറില്‍ ഉപയോഗിക്കാന്‍ വലിയ കുട വേണമെന്ന് പിവിസി പര്‍ച്ചേസ് വിഭാഗത്തിന് കത്ത് അയ്ച്ചു

കുട വാങ്ങാന്‍ കാലിക്കറ്റ് സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറുടെ ഔദ്യോഗിക കത്ത്. ഒന്നരലക്ഷം രൂപ ശമ്പളം വാങ്ങുന്ന പിവിസി ഡോ പി മോഹനനാണ് സര്‍വകലാശാല പര്‍ച്ചേസ് വിഭാഗത്തിന് തനിക്ക് ഔദ്യോഗികമായ കുട വേണമെന്നാവശ്യപ്പെട്ടാണ് കത്ത് അയ്ച്ചിരിക്കുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ട് പൊതുമുതല്‍ ഉപയോഗിച്ച് കുടവാങ്ങാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കത്തു നല്‍കിയതിനെ തുടര്‍ന്ന് പിവിസിയുടെ നടപടിയ്ക്കെതിരെ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് മറ്റ് ജീവനക്കാര്‍ നടത്തുന്നത്.

തനിക്ക് ഔദ്യോഗിക കാറില്‍ ഉപയോഗിക്കാന്‍ വലിയ കുട വേണമെന്നാണ് പിവിസി കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ പര്‍ച്ചേസ് വിഭാഗത്തിലേക്ക് ഇതേ ആവിശ്യം പറഞ്ഞ് വ്യാഴാഴ്ച ഫോണ്‍ വിളിച്ച് പിവിസി അറിയിച്ചുവെന്നും ജീവനക്കാര്‍ പറയുന്നു.

പി മോഹനന്‍ കൊമേഴ്സ് വിഭാഗത്തില്‍ അധ്യാപകനായിരിക്കെയാണ് പിവിസിയായി ചുമതലയേല്‍ക്കുന്നത്. ഒരുമാസം 1,59,950 രൂപയാണ് പിവസിയുടെ ശമ്പളം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍