TopTop

മുഖ്യമന്ത്രി നെതര്‍ലന്റില്‍; ഇനി പാരീസ്, ലണ്ടന്‍, ജനീവ സന്ദര്‍ശനം; കിഫ്ബി മസാല ബോണ്ട്‌ ചടങ്ങില്‍ മുഖ്യാതിഥി

മുഖ്യമന്ത്രി നെതര്‍ലന്റില്‍; ഇനി പാരീസ്, ലണ്ടന്‍, ജനീവ സന്ദര്‍ശനം; കിഫ്ബി മസാല ബോണ്ട്‌ ചടങ്ങില്‍ മുഖ്യാതിഥി
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം ആരംഭിച്ചു. നെതര്‍ലന്റ്‌സിലെ ഐ.ടി സമ്മേളനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടി. മുഖ്യമന്ത്രി നെതര്‍ലന്റ്‌സില്‍ എത്തിയിട്ടുണ്ട്. മെയ് ഒന്‍പതിനാണ് ഐ.ടി സമ്മേളനം. സമ്മേളനത്തിന് പിന്നാലെ നെതര്‍ലന്റ്‌സിലെ മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കും. പാരീസ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളിലെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

നെതര്‍ലന്റ്‌സില്‍ എത്തിയ വിവരം മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് ഇങ്ങനെയാണ്,
'ഔദ്യോഗിക സന്ദര്‍ശനത്തിന് നെതര്‍ലന്റ്‌സില്‍ എത്തി. അംബാസഡര്‍ ശ്രീ. വേണു രാജാമണിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു. Reached Netherlands for an official visit. Ambasador Mr. Venu Rajamony and members of Netherlands Association of Malayalees were there to receive.'




മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനത്തിനെ പ്രധാന ലക്ഷ്യം ലോക പുനര്‍നിര്‍മ്മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനാണ്. 13 ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മെയ് 20-നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക.

മെയ് 13-ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ പിണറായി വിജയനാണ് മുഖ്യപ്രാസംഗികന്‍. കിഫ്ബി മസാല ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും മുഖ്യാതിഥിയായി പിണറായി വിജയന്‍ പങ്കെടുക്കും.

Also Read: ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

Next Story

Related Stories