UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദാക്കും’: മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ

മുസ്ലീം വനിതകളുടെ ശാക്തീകരണത്തിനുള്ളതല്ല ഈ നിയമം. മുസ്ലീം പുരുഷന്മാരെ ശിക്ഷിക്കാനുള്ള മോദി സര്‍ക്കാരിന്റെ ആയുധം മാത്രമാണ് ഈ നിയമമെന്നും സുസ്മിത ദേവ് പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ്. മുസ്ലീം വനിതകളുടെ ശാക്തീകരണത്തിനുള്ളതല്ല ഈ നിയമം. മുസ്ലീം പുരുഷന്മാരെ ശിക്ഷിക്കാനുള്ള മോദി സര്‍ക്കാരിന്റെ ആയുധം മാത്രമാണ് ഈ നിയമമെന്നും സുസ്മിത ദേവ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സുസ്മിത ദേവ് വാഗ്ദാനം നല്‍കിയത്. ബിജെപിക്കെതിരെ തിരഞ്ഞെടുപ്പില്‍ മുത്തലാഖ് വിഷയവും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

കണ്‍വന്‍ഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു രാഹുല്‍ ഗാന്ധി. മോദി ഭീരുവാണെന്നും കോടതിയെപോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാന്‍ അമിത് ഷാ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍