ന്യൂസ് അപ്ഡേറ്റ്സ്

പട്ടാള ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ചാണകം ഉപയോഗിക്കാമെന്ന് ആര്‍എസ്എസ് നേതാവ്

പശുമാംസം വിഷമാണെന്നും എന്നാല്‍ ഗോമൂത്രം ഔഷധമാണെന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു

അതിര്‍ത്തിയിലെ പട്ടാള ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ചാണകം ഉപയോഗിക്കാമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പശുമാംസം വിഷമാണെന്നും എന്നാല്‍ ഗോമൂത്രം ഔഷധമാണെന്നും ഇന്ദ്രേഷ് പറയുന്നു. ‘സാധാരണ ജനങ്ങള്‍ വീട് നിര്‍മ്മിക്കുന്നത് പശുവിന്റെ ചാണകം കൊണ്ടാണ്. ലോകജനസംഖ്യയില്‍ 90 ശതമാനം ആളുകളും പശുവിന്‍ പാലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതു കൊണ്ടു തന്നെയാണ് പശുവിനെ മനുഷ്യത്വത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത്.

ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് ഗോമൂത്രം ഉത്തമമാണ്. ഗോമാംസം വിഷമാണ്. അതുകൊണ്ടാണ് അത് കഴിക്കരുതെന്ന് പറയുന്നത്. പുകയില ആരോഗ്യത്തിന് ഹാനികരമാണെന്ന് സിഗരറ്റ് പാക്കറ്റുകളില്‍ എഴുതിവയ്ക്കുന്നത്‌പോലെയാണത്. ആരെയും നിര്‍ബന്ധിക്കുന്നില്ല. ഞങ്ങള്‍ പൊതു സത്വം പറയുന്നന്നേയുള്ളൂ. സത്യത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല.’ ഇങ്ങനെ പോകുന്നു ഇന്ദ്രേഷിന്റെ പ്രസ്താവനകള്‍.

ഛണ്ഡീഗണ്ഡില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇന്ദ്രേഷിന്റെ ഈ പ്രസ്താവന. ഗോ സംരക്ഷണം, ഗോ പരിപാലനം, പശുവിന്‍ പാലിലെ ഔഷധ ഗുണങ്ങള്‍, നെയ്യ് തുടങ്ങിയ കാര്യങ്ങളെകുറിച്ചും ഇന്ദ്രേഷ് വിവരിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍