TopTop
Begin typing your search above and press return to search.

ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണിയുടെ പരാതിയെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്. ഐപിഎസ് ഉദ്യോഗസ്ഥ തലത്തിലുള്ളവരുടെ നേതൃത്വത്തില്‍ അന്വേഷണമുണ്ടാവണമെന്നായിരുന്നു സികെ ഉണ്ണിയുടെ പ്രധാന ആവശ്യം.

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടുകേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു. ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നായിരുന്നു കേസ് ഇതുവരെ അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.

പോലീസ് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്നും അന്വേഷണം ശരിയാിയ ദിശയിലല്ലെന്നും സികെ ഉണ്ണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു.

Next Story

Related Stories