ന്യൂസ് അപ്ഡേറ്റ്സ്

‘പെന്‍ഷന്‍ പറ്റിയ എന്നെക്കൊണ്ട് ഇത്രയുമൊക്കെയേ പറ്റൂ, അറസ്റ്റ് ചെയ്തവര്‍ക്ക് പുരസ്‌കാരം നല്‍കിയതില്‍ സന്തോഷം’: ശശികല

ഡിജിപി ലോക്നാഥ് ബഹ്റ ഇറക്കിയ ഉത്തരവ് പ്രകാരം വനിതാ പോലീസുകാര്‍ക്ക് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും ആണ് നല്‍കുന്നത്.

തന്നെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാര്‍ക്ക് പുരസ്‌കാരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ഇങ്ങനെയാണെങ്കില്‍ താന്‍ ഇനിയും മല കയറാം തയ്യാറാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. മണ്ഡലക്കാലത്തിന്റെ ആദ്യ വാരം (നവംബര്‍ 16) ശബരിമലയില്‍ പോകാന്‍ എത്തിയ ശശികലയെ മരക്കൂട്ടത്ത് വച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

പോലീസുകാര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നാണ് ശശികല പ്രതികരിച്ചത്. ശബരിമലയിലെ ദുരിതങ്ങള്‍ക്കിടയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു പണിയെടുക്കുന്ന പാവപ്പെട്ട പോലീസുകാര്‍ക്ക് ഡിജിപി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെങ്കില്‍ ശബരിമലയ്ക്ക് വീണ്ടും പോകാന്‍ തയ്യാറാണ്. പെന്‍ഷന്‍ പറ്റിയ തന്നെക്കൊണ്ട് ഇത്രയുമൊക്കെയേ പറ്റൂ, എന്നാണ് ശശികല പ്രതികരിച്ചത്.

ഡിജിപി ലോക്നാഥ് ബഹ്റ ഇറക്കിയ ഉത്തരവ് പ്രകാരം വനിതാ പോലീസുകാര്‍ക്ക് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും ആണ് നല്‍കുന്നത്. വനിതാ എസ്ഐമാരടക്കമുള്ള 10 ഉദ്യോഗസ്ഥര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും നല്‍കുന്നത്. 2 പേര്‍ക്ക് 1,000 രൂപയും ബാക്കിയുള്ളവര്‍ക്ക് 500 രൂപയുമാണ് നല്‍കുന്നത്.

എലിസബത്ത് കെ എ, രാധാമണി, അനില്‍കുമാരി, ഉമാദേവി, പ്രേമലത, സീത, സുശീല, അനില്‍കുമാരി കെ എസ്, ത്രേസ്യ , സുശീല എന്നീ പോലീസുകാര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

കേട്ട ആര്‍ത്തവ കഥകളൊക്കെയും അമ്പരപ്പിക്കുന്നതായിരുന്നു; ശുദ്ധാശുദ്ധങ്ങളുടെ പെണ്‍ജീവിതം

തിരഞ്ഞെടുപ്പായപ്പോള്‍ രാമ, രാമ പാടുന്നു, ബിജെപിയുടെ ദുര്യോധനനും ദുശ്ശാസനനുമാണ് മോദിയും അമിത് ഷായും: യെച്ചൂരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍