Top

ദിലീപ് അഭിഭാഷകനെ മാറ്റുന്നു?; പുതിയ അഭിഭാഷകനെ കണ്ടെത്തി വീണ്ടും ജാമ്യപേക്ഷ നല്‍കിയേകും

ദിലീപ് അഭിഭാഷകനെ മാറ്റുന്നു?; പുതിയ അഭിഭാഷകനെ കണ്ടെത്തി വീണ്ടും ജാമ്യപേക്ഷ നല്‍കിയേകും
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അഭിഭാഷകനെ മാറ്റുന്നു എന്ന് വിവരം. പുതിയ അഭിഭാഷകനുമായി വീണ്ടും ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കാനാണ് താരത്തിന്റെ നീക്കം. പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ദിലീപ് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല, കേസില്‍ ദിലീപിന്റെ കൂട്ടാളിയായ അപ്പുണ്ണി ഒളിവിലാണ് തുടങ്ങിയ കാര്യങ്ങള്‍ കാണിച്ചായിരുന്നു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ഇപ്പോല്‍ ഇതിന് പ്രസക്തി നഷ്ടപ്പെട്ടതാണ് വീണ്ടും ജാമ്യ ഹര്‍ജി നല്‍കാന്‍ ദിലീപ് തീരുമാനിച്ചത്.

കൂടാതെ നിലവിലെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശവും ജാമ്യത്തിനായി ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ താരത്തെ പ്രേരിപ്പിക്കുന്നത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകര്‍ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കിയതും അപ്പുണ്ണി പോലീസിന് മൊഴിനല്‍കാനെത്തിയതും ജാമ്യാപേക്ഷയില്‍ ദിലീപിന് ഗുണകരമാവും.

മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികള്‍ വസ്തുതാപരമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു പോലീസ്. പക്ഷേ, ഫോണ്‍ എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ അന്വേഷകര്‍ക്ക് വ്യക്തതയില്ല.

Next Story

Related Stories