TopTop
Begin typing your search above and press return to search.

ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്‍ അനൂപ്: പിന്നില്‍ വലിയ ഗൂഢാലോചന

ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്‍ അനൂപ്: പിന്നില്‍ വലിയ ഗൂഢാലോചന

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപിന്റെ ആരോപണം. ദിലീപിനെതിരെ വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നും അനൂപ് പറയുന്നു. ദിലീപിനെതിരെ കെണിയൊരുക്കുകയായിരുന്നു. സിനിമയെ വെല്ലുന്ന തിരക്കഥയാണ് ദിലീപിനെതിരെ ഒരുങ്ങിയതെന്നും അനൂപ് പറയുന്നു.

നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരിച്ചു വരുമെന്നും അനൂപ് പറയുന്നു. കേസില്‍ അനൂപിനെതിരെയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കേസിലെ പ്രതിയായ വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി അനൂപിനെ കണ്ടിരുന്നു. സംഭവം ഒതുക്കി തീര്‍ക്കാനും അന്വേഷണം വഴിതിരിച്ചു വിടാനും അനൂപ് സഹായിച്ചോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അനൂപിനെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി അനൂപും മറ്റൊരാളും ദിലീപിന്റെ വീട്ടിലേക്ക് കാറില്‍ പോകുന്നത് കണ്ടെന്ന് പ്രദേശവാസികളിലൊരാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെയാണ് അനൂപ് ദിലീപിന്റെ അടുത്തെത്തിയത്. തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഒതുക്കാനും കേസില്‍ നിന്നും ദിലീപിനെ രക്ഷിക്കാനും അനൂപ് ശ്രമിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്. ദിലീപിന്റെ നിര്‍മ്മാണ കമ്പനികളടക്കമുള്ള ബിസിനസ് നിയന്ത്രിക്കുന്നത് അനൂപ് ആണ്.

Next Story

Related Stories