TopTop
Begin typing your search above and press return to search.

പോലീസിനെ ആദ്യമായി പ്രതിരോധത്തിലാക്കി ദിലീപിന്റെ വാദങ്ങള്‍

പോലീസിനെ ആദ്യമായി പ്രതിരോധത്തിലാക്കി ദിലീപിന്റെ വാദങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍ പിള്ളയുടെ വാദങ്ങള്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്നത്. ദിലീപും സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വാദങ്ങളാണ് പൊളിയുന്നത്‌.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ അന്ന് തന്നെ വാട്‌സ്ആപ്പ് വഴി ഡിജിപിയ്ക്ക് അയച്ചിരുന്നു എന്നാണ് ദിലീപ് പറയുന്നത്. 20 ദിവസത്തിന് ശേഷം പരാതി നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും വാദത്തില്‍ പറയുന്നു. കൂടാതെ ഗള്‍ഫ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പ് നടക്കുമ്പോള്‍ അബാദ് പ്ലാസയിലാണ് ദിലീപ് താമസിച്ചിരുന്നത്. റിഹേഴ്‌സലിനുണ്ടായിരുന്ന മുകേഷിന്റെ ഡ്രൈവറായ സുനി അവിടെ കാര്‍പാര്‍ക്കിംഗില്‍ വന്നിട്ടുണ്ടാകാം. അതിനാല്‍ ഒരേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നും പ്രതിഭാഗം പറയുന്നു.

Next Story

Related Stories