ന്യൂസ് അപ്ഡേറ്റ്സ്

ഡിവൈഎസ്പി കൊലപെടുത്തിയ സനലുമായി പോലീസ് പോയത് സ്‌റ്റേഷനിലേക്ക്; കേസ് തിരിച്ചുവിടാന്‍ മദ്യം കുടിപ്പിച്ചതായി സഹോദരി

സനലുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ ആംബുലന്‍സ് അഞ്ചുമിനിറ്റ് കഴിഞ്ഞു തിരിച്ചു ഇറങ്ങുന്നതും വീഡിയോയില്‍ കാണാം

ഡിവൈഎസ്പി ബി. ഹരികുമാര്‍ തള്ളിയിട്ട് കൊലപെടുത്തിയ സനല്‍ കുമാറുമായി പോലീസ് പോയത് അശുപത്രിയിലേക്കല്ല സ്‌റ്റേഷനിലേക്ക്. ഡിവൈഎസ്പി തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റ സനലുമായി പോലീസ് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്ത് വിട്ടു.

സനലുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ ആംബുലന്‍സ് അഞ്ചുമിനിറ്റ് കഴിഞ്ഞു തിരിച്ചു ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. നിര്‍ണായകമായ സമയം നഷ്ടപ്പെടുത്തിയിരുന്നില്ലായിരുന്നെങ്കില്‍ സനലിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസ് പ്രതികരിച്ചത് ഡ്യൂട്ടി മാറാന്‍ പോയതെന്നാണ്.

മനോരമ ന്യൂസിന്റെ ദൃശ്യങ്ങള്‍

അതേസമയം ഗുരുതരമായ ആരോപണങ്ങളും സനലിന്റെ സഹോദരി ഉന്നയിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് നേരെ കൊണ്ടുപോകുന്നതിന് പകരം സനലിനെ പൊലീസുകാര്‍ കൊണ്ടുപോയത് സ്റ്റേഷനിലേക്കായിരുന്നു. സ്റ്റേഷനില്‍ വച്ച് അവര്‍ എന്റെ അനിയനെ കൊണ്ടുപോയി വായില്‍ മദ്യമൊഴിച്ചെന്ന് പറയുന്നു. ഒരു തുള്ളി മദ്യം കഴിക്കാത്ത എന്റെ അനിയന്റെ വായില്‍ മദ്യമൊഴിച്ചത് കേസ് വഴി തിരിച്ച് വിടാനാണെന്നും സനലിന്റെ സഹോദരി ആരോപിക്കുന്നു.

സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സിപിഒ മാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസിലെ പ്രതി ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടു കെട്ടാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് നടപടി.

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

Explainer: അപ്രമാദിയായ ട്രംപ് ഇനിയില്ല; മിഡ്ടേം തെരഞ്ഞെടുപ്പ് അമേരിക്കയെ മാത്രമല്ല ലോകത്തെയും മാറ്റും

നോട്ട് നിരോധനം: രാജ്യം പണരഹിത സമൂഹമായോ? ഇല്ല; 9.5 ശതമാനം കറന്‍സി കൂടിയെന്ന് കണക്കുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍