TopTop
Begin typing your search above and press return to search.

ഭര്‍ത്താവിനെ കാണാനില്ലെന്ന വീഡിയോയുടെ പേരില്‍ അധിക്ഷേപം: ആശാ ശരത്ത് ഡിജിപിക്ക് പരാതി നല്‍കി

ഭര്‍ത്താവിനെ കാണാനില്ലെന്ന വീഡിയോയുടെ പേരില്‍ അധിക്ഷേപം: ആശാ ശരത്ത് ഡിജിപിക്ക് പരാതി നല്‍കി
സമൂഹ മാധ്യമങ്ങളില്‍ തനിക്കും കുടുംബത്തിനുംനേരെ സംഘടിതമായി ആക്രമണം നടക്കുകയാണെന്നാരോപിച്ച് ആശാ ശരത്ത് ഡിജിപിക്ക് പരാതി നല്‍കി. ഭര്‍ത്താവിനെ കാണാനില്ലെന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയത് സിനിമയുടെ പ്രചാരണമാണെന്നും, ആ വീഡിയോയുടെ തുടക്കത്തിലും ഒടുക്കത്തിലും 'എവിടെ' സിനിമയുടെ പ്രചരണത്തിനുവേണ്ടിയാണെന്ന് എഴുതി കാണിച്ചിരുന്നുവെന്നും ആശാ ശരത്ത് പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആശാ ശരത്ത്.
ദിവസങ്ങള്‍ക്ക് മുന്‍പ് കരഞ്ഞു കലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി ഫെയ്‌സ്ബുക്കിലൂടെ ഒരു വീഡിയോ ആശാ ശരത്ത് പോസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്നും, കണ്ടെത്താന്‍ ജനങ്ങള്‍ സഹായിക്കണമെന്നും. കണ്ട് കിട്ടുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നുമായിരുന്നു വീഡിയോയില്‍.

തങ്ങള്‍ സിനിമയുടെ പ്രചരണത്തിനായൊരുക്കിയ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് ഒരു സംഘം സൈബര്‍ ആക്രമണം നടത്തിയെന്നും. ഒരു സ്ത്രീയായതുകൊണ്ടു മാത്രമാണ് തനിക്ക് നേരെ സൈബര്‍ ലോകത്ത് അസഭ്യ വര്‍ഷം നടക്കുന്നതെന്നും, ഒരു പുരുഷനായിരുന്നുവെങ്കില്‍ ഇത്രയും മോശമായ പ്രതികരണം നേരിടേണ്ടി വരില്ലായിരുന്നുവെന്നും ആശാ ശരത്ത് പറഞ്ഞു.

പല സൈബര്‍ ഇടങ്ങളിലും ഓരേ സംഘമാണ് വീഡിയോയും മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള കമന്റുകളും ഇടുന്നതെന്നും ആശാ ശരത്ത് ആരോപിച്ചു. അവരുടെ ലിസ്റ്റ് ഉള്‍പ്പെടെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ ആരെങ്കിലും പരാതി കൊടുത്തതായി അറിയില്ലെന്നും അതേ സമയം തന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ വീഡിയോ കണ്ട് തെറ്റിദ്ധരിച്ചതിലും വിഷമിച്ചതിലും ഖേദമുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു.

ഇന്നലെ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ശോഭനയുടെ ചിത്രം നല്‍കി കാണ്‍മാനില്ല എന്ന പരസ്യം നല്‍കിയിരുന്നെന്നും. അതിനെതിരെ അന്നൊന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആശാ ശരത്ത് കൂട്ടിച്ചേര്‍ത്തു. സിനിമ ഉല്ലാസത്തിന് മാത്രമല്ലെന്നും എവിടെയില്‍ താരങ്ങളല്ല കലാകാരന്മാര്‍ മാത്രമാണുള്ളതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രേം പ്രകാശ് പറയുകയുണ്ടായി.

സഞ്ജീവ് ഭട്ടിനായി നിയമ പോരാട്ടത്തിന് കഠുവ കേസിലെ അഭിഭാഷക


Next Story

Related Stories