ന്യൂസ് അപ്ഡേറ്റ്സ്

ഭീകരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ ബിജെപി നേതാവ് ഗുല്‍ മുഹമ്മദ് മിറിന്റെ സംസ്‌കാരം / ചിത്രങ്ങള്‍

നൗഗാമില്‍ വച്ച് മൂന്ന് ഭീകരര്‍ ഗുല്‍ മുഹമ്മദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഭീകരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ ബിജെപി നേതാവ് ഗുല്‍ മുഹമ്മദ് മിറിന്റെ സംസ്‌കാരം പൂര്‍ത്തിയാക്കി. അനന്ത് നാഗ് ജില്ലയിലെ ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്ന ഗുല്‍ മുഹമ്മദ് ഗിര്‍ ശനിയാഴ്ച രാത്രിയായിരുന്നു കൊല്ലപ്പെട്ടത്.

നൗഗാമില്‍ വച്ച് മൂന്ന് ഭീകരര്‍ ഗുല്‍ മുഹമ്മദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഗുല്‍ മുഹമ്മദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുല്‍ മുഹമ്മദിന്റെ നെഞ്ചിലും വയറ്റിലുമാണ് വെടിയേറ്റത്.

അനന്ത് നാഗില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. 2008ലും 2014ലും ദോടു നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഗുല്‍ മുഹമ്മദ് മിര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഉമര്‍ ഗാനി പകര്‍ത്തിയ ഗുല്‍ മുഹമ്മദ് മിറിന്റെ സംസ്‌കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

ഗുല്‍ മുഹമ്മദ് മിറിന്റെ മയ്യത്തുമായി പോകുമ്പോള്‍ പൊട്ടികരയുന്ന ബന്ധുക്കള്‍

.

.

.


.

മയ്യത്ത് കൊണ്ടുപോകുമ്പോള്‍ രണ്ടാം നിലയില്‍ നിന്ന് വീക്ഷിക്കുന്ന ബാലന്‍

 

.

സുഹൃത്തുക്കളും ബന്ധുക്കളും നടത്തുന്ന മയ്യത്ത് പ്രാര്‍ത്ഥന

.

*PICTURES FROM SRINAGAR BY UMAR GANIE

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍