TopTop
Begin typing your search above and press return to search.

ലയങ്ങളിലെ ദുരിതജീവിതത്തില്‍ നിന്നും തോട്ടം തൊഴിലാളികളെ സംരക്ഷിക്കാന്‍ ഭവന പദ്ധതിയുമായി സര്‍ക്കാര്‍

ലയങ്ങളിലെ ദുരിതജീവിതത്തില്‍ നിന്നും തോട്ടം തൊഴിലാളികളെ സംരക്ഷിക്കാന്‍ ഭവന പദ്ധതിയുമായി സര്‍ക്കാര്‍
ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍ വകുപ്പിനു കീഴിലെ ഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുക. ആദ്യഘട്ടമായി ഇടുക്കി ദേവികുളത്തെ കെഡിഎച്ച് വില്ലേജില്‍ നൂറു വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 4.88 ലക്ഷം രൂപ ചെലവില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മ്മിച്ചു നല്‍കുക.

സംസ്ഥാനത്തെ മുഴുവന്‍ തോട്ടം മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നു ഭവന നിര്‍മ്മാണത്തിന് സന്നദ്ധസംഘടനകളുടെ സഹായവും സര്‍ക്കാരിന് ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ പാക്കേജിന്റെ ഭാഗമാണ് ഭവനപദ്ധതി. തോട്ടം തൊഴിലാളികളുടെ വേതനവര്‍ധനവിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. നോട്ട് നിരോധന കാലത്തും പ്രളയ കാലത്തും തോട്ടം മേഖലയേയും തൊഴിലാളികളേയും സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികളും തൊഴില്‍ വകുുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Next Story

Related Stories