ന്യൂസ് അപ്ഡേറ്റ്സ്

സിക്കിം, അരുണാചല്‍ മേഖലയിലെ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

Print Friendly, PDF & Email

സിക്കിം, അരുണാചല്‍ പ്രദേശിലെ സിനോ-ഇന്ത്യയിലെ 1400 കിലോമീറ്റര്‍ ഭാഗത്താണ് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്

A A A

Print Friendly, PDF & Email

സിക്കിം, അരുണാചല്‍ പ്രദേശ് മേഖലയിലെ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. സിക്കിം, അരുണാചല്‍ പ്രദേശിലെ സിനോ-ഇന്ത്യയിലെ 1400 കിലോമീറ്റര്‍ ഭാഗത്താണ് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. അതിര്‍ത്തിയിലെ സ്ഥിതിഗതികളുടെ വിശദമായ വിലയിരുത്തലിനുശേഷമായിരുന്നു ഈ നടപടി. 45,000-ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

അതീവജാഗ്രത പാലിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കുകയും വടക്ക്-കിഴക്കന്‍ മേഖലയിലെ വ്യോമസേനാ യൂണിറ്റുകളോട് സജ്ജരായിരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മറ്റും സൈനികരെ 9000 അടിവരെ ഉയരത്തിലാണ് വിന്യസിച്ചിരിക്കുന്നതെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സേനാവിന്യാസത്തിന്റെ വിശദാംശങ്ങല്‍ വെളിപ്പെടുത്താനാവില്ലെന്ന് നിലപാടിലാണ് സൈനിക വൃത്തങ്ങള്‍. അതേസമയം എട്ട് ആഴ്ചയായി സംഘര്‍ഷം നിലനില്‍ക്കുന്ന ഡോക് ലാമില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍