ന്യൂസ് അപ്ഡേറ്റ്സ്

മദ്യപിക്കാനെത്തിയ ഗുണ്ടാസംഘം മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചു

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ട ഇയാള്‍ കഴക്കൂട്ടം സി എസ് ഐ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുണ്ടകളുകളുടെ ആക്രമണത്തിനിരയായ മാധ്യമ പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഇ വാര്‍ത്ത സബ്എഡിറ്റര്‍ ശരത് എസ് എ-യ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപത്താണ് സംഭവം.

വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് മൂത്രമൊഴിക്കുവാന്‍ വാഹനം നിര്‍ത്തിയതാണ് ശാരീരിക ന്യൂനതകള്‍ നേരിടുന്ന ശരത്. ഈ സമയം അതുവഴി വന്ന ചിലര്‍ ശരതിനോട് കയര്‍ക്കുകയായിരുന്നു. അസഭ്യം പറഞ്ഞപ്പോള്‍ പ്രതികരിച്ചതോടെയാണ് ആക്രമണത്തിന് തുനിഞ്ഞത്.

ആദ്യം ബൈക്കിലെത്തിയ ആള്‍ അഞ്ച് പേരെക്കൂടി വിളിച്ചു വരുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിനീഷും തന്നെ മര്‍ദിച്ചവരില്‍ ഉള്‍പ്പെടുന്നതായി ശരത് കഴക്കൂട്ടം പോലീസില്‍ മൊഴി നല്‍കി. കൂടാതെ തന്റെ കൈവശമുണ്ടായിരുന്ന പണം വിനീഷ് പിടിച്ചുപറിച്ചതായും ശരത് അഴിമുഖത്തോട് പറഞ്ഞു.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ട ഇയാള്‍ കഴക്കൂട്ടം സി എസ് ഐ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശരതിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനീഷിനും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തതായി കഴക്കൂട്ടം പോലീസ് അറിയിച്ചു. പ്രതികള്‍ പ്രദേശത്തെ പതിവ് മദ്യപാന സംഘാംഗങ്ങളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍