TopTop
Begin typing your search above and press return to search.

കലാഭവന്‍ മണിയുടെ മരണത്തിനു പിന്നിലും ദിലീപിന്റെ പേര്; സിബിഐയ്ക്ക് പരാതി നല്‍കി

കലാഭവന്‍ മണിയുടെ മരണത്തിനു പിന്നിലും ദിലീപിന്റെ പേര്; സിബിഐയ്ക്ക് പരാതി നല്‍കി

കലാഭവന്‍ മണിയുടെ മരണത്തില്‍ ബന്ധപ്പെട്ട് നടന്‍ ദിലീപിന് പങ്കുണ്ടെന്നും അന്വേഷിക്കണമെന്നുമാവിശ്യപ്പെട്ട് ബന്ധുക്കള്‍. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതായിരുന്നുവെന്നും ദിലീപിന് മണിയുടെ മരണത്തില്‍ പങ്കുള്ളതായി നേരത്തെ തന്നെ സംശയമുണ്ടായിരുന്നു ഇക്കാര്യം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു എന്നാല്‍ അവര്‍ അത് ഗൗനിച്ചില്ലെന്നും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.

മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്കു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.ബി.ഐയെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കള്‍. പരാതി പരിഗണിച്ച സി.ബി.ഐ ദിലീപിന്റെ പങ്കുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിനിമാ രംഗത്തെ പ്രമുഖരില്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്.

മണി കൊല്ലപ്പെട്ടത് തന്നെയാണെന്ന ഉറച്ച നിലപാടിലായിരുന്നു ബന്ധുക്കള്‍. നേരത്തെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞ കുടുംബം സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്.

ഓര്‍ഗാനോഫോസ്പേറ്റ് ഇനത്തില്‍പ്പെട്ട ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി, എഥനോള്‍, അപകടകരമായ അളവില്‍ മെഥനോള്‍ എന്നിവ ശരീരത്തില്‍ എത്തിയതാണ് മണിയുടെ മരണ കാരണം. എങ്ങനെയാണ് ഇത് ഉള്ളിലെത്തിയതെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Next Story

Related Stories