TopTop
Begin typing your search above and press return to search.

'പിണറായി രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരി': കമല്‍ഹാസന്‍

പിണറായി രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരി: കമല്‍ഹാസന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരിയാണെന്ന ഉലക നായകന്‍ കമല്‍ഹാസന്‍. മികച്ച ഭരണാധികാരിയെന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം മാത്രമല്ല രാജ്യത്താകെ ജനക്ഷേമ ഭരണത്തിനുളള ബദല്‍ കൂടി ഉയര്‍ത്തി മാതൃകയാകുന്ന പിണറായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശനത്തിലെടുത്ത തെറ്റായ നിലപാടിനെ എതിര്‍ത്തത് ധീരമായ നടപടിയായിരുന്നുവെന്നും കമല്‍ പറഞ്ഞു.

ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ പാലസ്തീന്‍ ജനങ്ങള്‍ നേരിടുന്ന ആക്രമണത്തെക്കുറിച്ച് മോദി മിണ്ടാതിരുന്നത് ദൗര്‍ഭാഗ്യകരമായി. രാജ്യത്ത് സംഘപരിവാര്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. മോദിയുടെ ഭരണത്തില്‍ ഇന്നുളളതിനെക്കാള്‍ വലിയ വിപത്താണ് ഇനി പ്രതീക്ഷിക്കുന്നത്. സംഘപരിവാറിന്റെ ഇനിയുളള നീക്കങ്ങള്‍ ഇന്നത്തെക്കാള്‍ ഭയാനകവും ഭീകരവുമായിരിക്കും എന്ന് പറഞ്ഞ കമല്‍ സാധാരണ ജനങ്ങള്‍ക്കായി ഭരണത്തെ എങ്ങനെ മാറ്റിത്തീര്‍ക്കാമെന്ന് കാണിച്ചുകൊടുത്ത നേതാവായിരുന്നു ഇഎംഎസെന്നും അഭിപ്രായപ്പെട്ടു.

മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡിവൈഎഫ്ഐ നല്‍കുന്ന നിവേദനം ചെന്നൈയില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍.


Next Story

Related Stories