ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി പിണറായിയെ കാണാന്‍ കമലഹാസന്‍ എത്തി

മുഖ്യമന്ത്രിയായതിന് ശേഷം ഇരുവരും പരസ്പരം കാണുന്നത് ഇത് ആദ്യമായാണ്

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഉലകനായകന്‍ കമലഹാസന്‍ കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ വിവരം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

കമലഹാസനും പിണറായിയും നേരത്തെയും സംസാരിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയായതിന് ശേഷം ഇരുവരും പരസ്പരം കാണുന്നത് ഇത് ആദ്യമായാണ്. കമലഹാസനുമായി നല്ല സൗഹൃദമുണ്ടെന്നും തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം പരസ്പരം കാണാറുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. തികച്ചും സൗഹൃദ സന്ദര്‍ശനമായിരുന്നെങ്കിലും സംഭാഷണത്തില്‍ രാഷ്ട്രീയവും കടന്നുവന്നു. ദക്ഷിണേന്ത്യയിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കമലഹാസന്‍ സിപിഎമ്മില്‍ ചേരുന്നതായി ഏതാനും നാളുകളായി വാര്‍ത്തകള്‍ വരുന്നുണ്ട്. കമലിന്റെ താരമൂല്യം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ ശക്തമാകാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇതിനിടെയിലെ കമല്‍-പിണറായി കൂടിക്കാഴ്ച ഈ വാര്‍ത്തകള്‍ക്ക് ശക്തിപകരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍